CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 54 Seconds Ago
Breaking Now

രാഹുല്‍ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചു ; മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമം

രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടന്നത്. അതില്‍ മോദി ജയിച്ചു.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധനായതായി റിപ്പോര്‍ട്ട്. സോണിയഗാന്ധിയും മുതിര്‍ന്ന നേതാക്കളും രാഹുലിനെ പിന്തിരിപ്പിക്കുകയാണ്. കനത്ത തോല്‍വിയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട് രാഹുല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ജനവിധി അംഗീകരിക്കുന്നു. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടന്നത്. അതില്‍ മോദി ജയിച്ചു.

അമേഠിയിലെ ജനവിധി അംഗീകരിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. മോദിയ്ക്ക് ആശംസ അറിയിക്കുന്നു. പോരാട്ടം തുടരണമെനനും ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഷ്ടപ്പെടുത്തരുതെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം ജയിക്കാന്‍ കഠിനാദ്ധ്വാനം തുടരണമെന്നും അദ്ദേഹം പറഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്നും മോദിക്കും ബിജെപി നേതാക്കള്‍ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.