CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 54 Minutes 55 Seconds Ago
Breaking Now

കോണ്‍ഗ്രസ് എത്രയും പെട്ടെന്ന് ഒരു അമിത് ഷായെ കണ്ടെത്തണം; ഉപദേശവുമായി മെഹ്ബൂബ മുഫ്തി

ചരിത്രവിജയം നേടിയ ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും അനുമോദിച്ച ശേഷമാണ് അമിത് ഷായെ മുഫ്തി അംഗീകരിച്ചത്.

ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ആണെന്നത് പരസ്യമായ രഹസ്യമാണ്. ഒരുവട്ടം കൂടി അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ വിജയമായെന്ന് സമ്മതിച്ച് കൊണ്ട് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി രംഗത്തെത്തി. 

ചരിത്രവിജയം നേടിയ ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും അനുമോദിച്ച ശേഷമാണ് അമിത് ഷായെ മുഫ്തി അംഗീകരിച്ചത്. 'നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍. ഈ ദിനം ബിജെപിക്കും, അവരുടെ സഖ്യകക്ഷികള്‍ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഒരു അമിത് ഷായെ കണ്ടെത്താനുള്ള സമയമായി', മെഹ്ബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു. 

അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷമാണ് മുഫ്തിയുടെ ഈ വാക്കുകള്‍. 'എന്റെ ജനങ്ങളുടെ സ്‌നേഹം ലഭിക്കാനുള്ള ഭാഗ്യം കിട്ടി. എന്റെ പരാജയങ്ങള്‍ക്ക് രോഷം രേഖപ്പെടുത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. തോല്‍വി സമ്മതിക്കുന്നു. വിജയിച്ച നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥിക്ക് അഭിനന്ദനങ്ങള്‍', മുഫ്തി പ്രതികരിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.