CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 59 Seconds Ago
Breaking Now

സമീക്ഷ' ദേശീയ സമ്മേളനം വെംബ്ലിയില്‍ .

ലണ്ടണ്‍ : ബ്രിട്ടനിലെ മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ  'സമീക്ഷയുടെ' മൂന്നാം ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7, 8 തീയതികളില്‍ ലണ്ടന് അടുത്തുള്ള വെംബ്‌ളി യില്‍ വെച്ചു നടത്താന്‍ മെയ് 19  നു, ഞായറാഴ്ച  (സ :നായനാര്‍ അനുസ്മരണ ദിനത്തില്‍ ) ലണ്ടനില്‍ ചേര്‍ന്ന ദേശീയ സമിതി തീരുമാനിച്ചു . ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കലസാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനവും പ്രതിനിധി സമ്മേളനവും ഉണ്ടായിരിക്കും.ശ്രീ രാജേഷ് ചെറിയാന്‍ അധ്യക്ഷനായ  ദേശീയ സമിതി യോഗത്തില്‍  ശ്രീമതി സ്വപ്ന പ്രവീണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും സമീക്ഷ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേതൃത്വം നല്‍കിയ ദേശീയ സമിതി അംഗങ്ങള്‍ ആ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിക്കുകയും ചെയ്തു . ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ബ്രിട്ടനിലെ  വിവിധ സമീക്ഷ യൂണിറ്റു സമ്മേളനങ്ങള്‍ ജൂണ്‍ /ജൂലൈ മാസങ്ങളില്‍ നടത്താനുംയൂണിറ്റ് ഭാരവാഹികളെയും ദേശീയ സമ്മേളന  പ്രതിനിധികളെ തെരഞ്ഞെടുക്കാനും തീരുമാനിച്ചു . ദേശീയ സമ്മേളന നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികള്‍ രൂപികരിക്കുകയും താഴെ പറയുന്ന ദേശീയ സമിതി അംഗങ്ങളെ ചുമതല പെടുത്തുകയും ചെയ്തു .

(1)സംഘാടകസമിതി ശ്രീ രാജേഷ് കൃഷ്ണ

(2) ഫിനാന്‍സ് കമ്മിറ്റി :ശ്രീ ദിനേശ് വെള്ളാപ്പള്ളി ,

(3)പി.ആര്‍ .ഓ (മീഡിയ /പബ്ലിസിറ്റി ):ശ്രീ ജയന്‍ എടപ്പാള്‍.

സമീക്ഷയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ ചിലതായ ലണ്ടനിലെ  'മനുഷ്യ മതില്‍' നിര്‍മ്മാണം, അഭിമന്യു ഫണ്ട് കളക്ഷന്‍ , കേരളം നേരിട്ട മഹാ ദുരന്തമായ പ്രളയവുമായി ബന്ധപ്പെട്ടു കൃത്യസമയത്തു നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ,സ്ത്രീ സമീക്ഷ, ലോകകേരള സഭ പ്രവര്‍ത്തനങ്ങള്‍ ,ഇന്ത്യയിലെ ലോകസഭാ തിരെഞ്ഞെടുപ്പ് തുടങ്ങിയ  പ്രവര്‍ത്തനനങ്ങള്‍ക്ക്  നേതൃത്വം കൊടുക്കുകയും പങ്കാളികള്‍ ആവുകയും ചെയ്ത മുഴുവന്‍ സമീക്ഷ പ്രവര്‍ത്തകരെയും ബ്രിട്ടനിലെ മറ്റു സംഘടനകളായ, ചേതന, ഐ ഡബ്ലിയു എ, എ ഐ സി, എ ഐ ഡബ്ലിയു, ക്രാന്തി, പി ഡബ്ലിയു എ പ്രവര്‍ത്തകരെയും ദേശീയ സമിതി അഭിനന്ദിച്ചു .സെപ്റ്റംബറില്‍ നടക്കുന്ന ദേശീയ സമ്മേളനം വരെ ശ്രീമതി സ്വപ്ന പ്രവീണിനെ ദേശീയ സെക്രട്ടറി ആയും ശ്രീ ദിനേശ് വെള്ളാപ്പള്ളിയെ ജോയിന്റ് സെക്രട്ടറി ആയും ദേശീയ സമിതി ചുമതല ഏല്പിച്ചു... മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം  പുരോഗമന 

നൂതന ആശയആവിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന 'സമീക്ഷയുടെ' കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവാന്‍ മുഴുവന്‍ മലയാളി സമൂഹത്തോടും സമീക്ഷ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു .

 

വാര്‍ത്ത ജയന്‍ എടപ്പാള്‍

 




കൂടുതല്‍വാര്‍ത്തകള്‍.