CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 43 Seconds Ago
Breaking Now

ഏറ്റവും അധികം വനിതാ നേതാക്കളുമായി പതിനേഴാം ലോക്‌സഭ

ഏറ്റവും കൂടുതല്‍ വനിതാ എംപിമാര്‍ ബിജെപിയില്‍ നിന്നാണ്

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി 17ാം ലോക്‌സഭ തിരഞ്ഞെടുപ്പ്. ഏറ്റവും കൂടുതല്‍ വനിതാ എംപിമാര്‍ ബിജെപിയില്‍ നിന്നാണ്. മത്സരിച്ച 47 സ്ത്രീകളില്‍ 34 പേരും ജയിച്ചു. 

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, അമേഠിയില്‍ നിന്ന് ജയിച്ച സ്മൃതി ഇറാനി, ഹേമ മാലിനി, കനിമൊഴി എന്നിവരാണ് ജയിച്ചുകയറിയ പ്രമുഖ വനിതകള്‍. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച നാലു സ്ത്രീകളും ജയിച്ചു. ഒപ്പം തമിഴ്‌നാട്ടില്‍ ഡിഎംകെ മത്സരിപ്പിച്ച രണ്ടുപേരും ജയിച്ചു കയറി.

ഇക്കുറി 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളെയാണ് ബംഗാളില്‍ മമത ബാനര്‍ജി നിര്‍ത്തിയത്. 17ല്‍ 11 പേരും ലോക്‌സഭയിലുണ്ടാകും. 

ബിജു ജനതാദള്‍ മത്സരിപ്പിച്ച വനിതകളില്‍ ആറു പേരും ലോക്‌സഭയിലേക്ക് യോഗ്യത നേടി.ഏറ്റവും കൂടുതല്‍ സ്ത്രീകളെ ലോക്‌സഭയിലേക്ക് അയച്ചത് യുപിയും പശ്ചിമ ബംഗാളുമാണ്.




കൂടുതല്‍വാര്‍ത്തകള്‍.