CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 41 Seconds Ago
Breaking Now

സ്മൃതി ഇറാനി പാര്‍ട്ടി പ്രവര്‍ത്തകന്റെ ശവമഞ്ചം ചുമന്ന് വിലാപയാത്രയിലെത്തിയ സംഭവം ; ആചാരങ്ങളെ തിരുത്തി നേതാവ്

അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ സുരേന്ദ്രസിംഗിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ നിറസാന്നിധ്യമായിരുന്നു സ്മൃതി

അഞ്ചുവര്‍ഷത്തെ അമേഠി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് മണ്ഡലമായിട്ടും ജനം സ്മൃതി ഇറാനിയെ അനുകൂലിച്ചത്. ബിജെപിയുടെ ഏറ്റവും വലിയ നേട്ടമായിട്ടാണ് രാഹുല്‍ഗാന്ധിയുടെ പരാജയം വിലയിരുത്തുന്നത്. സ്വന്തംമണ്ഡലത്തിലും സ്മൃതിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരേയും ഞെട്ടിക്കുകയാണ്.

വെടിയേറ്റ് മരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ ശവമഞ്ചം ചുമന്ന് വിലാപയാത്രയില്‍ പങ്കെടുത്ത്, ശവസംസ്‌കാര ചടങ്ങുകളിലെ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച പരമ്പരാഗത കാഴ്ച്ചപ്പാടുകളെ വെല്ലുവിളിച്ചിരിക്കുകയാണ് വനിതാനേതാവ്. ഹൈന്ദവവിശ്വാസ പ്രകാരം ശവമഞ്ചം ചുമക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ല.

അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ സുരേന്ദ്രസിംഗിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ നിറസാന്നിധ്യമായിരുന്നു സ്മൃതി. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം ശ്മശാനത്തിലേക്ക് വിലാപയാത്ര പുറപ്പെട്ടപ്പോള്‍ ശവമഞ്ചം ചുമലിലേറ്റിയ നാല് പേരില്‍ ഒരാള്‍ സ്മൃതി ആയിരുന്നു. ഇത് മതാചാരപ്രകാരം അനുവദനീയമായ കാര്യമല്ല. 

കാലങ്ങളായി തുടര്‍ന്നുപോരുന്ന ആചാരപ്രകാരം സംസ്‌കാര ചടങ്ങുകളിലും ശവദാഹത്തിലും പുരുഷന്മാര്‍ക്കാണ് മേല്‍ക്കൈ അനുവദിച്ചുനല്‍കിയിട്ടുള്ളത്. മരിച്ചുപോയ ഉറ്റവര്‍ക്ക് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യാനോ ചിതയ്ക്ക് തീ കൊളുത്താനോ സ്ത്രീകളെ അനുവദിക്കാറില്ല. കുറച്ചുകാലം മുമ്പ് വരെ ശവദാഹം നടക്കുന്ന സ്ഥലത്തേക്ക് അനുഗമിക്കാനുള്ള അനുവാദം പോലും സ്ത്രീകള്‍ക്കുണ്ടായിരുന്നില്ല. സ്വന്തം ജീവിതം കൊണ്ട് മാറ്റം കൊണ്ടുവരിക മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകനോടുള്ള തന്റെ കൂറുമാണ് സ്മൃതി ഇതിലൂടെ വ്യക്തമാക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.