CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 8 Seconds Ago
Breaking Now

വിശ്വാസ സമൂഹം അകന്നു ; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ കാരണംകണ്ടെത്തി പോളിറ്റ് ബ്യൂറോ

മതന്യൂനപക്ഷങ്ങള്‍ അകന്നതാണ് പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്കുപിന്നിലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ സിപിഎം കേരള ഘടകത്തിന് പൊളിറ്റ് ബ്യൂറോയുടെ വിമര്‍ശനം. കേരളത്തിലെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ട് പിബിയില്‍ ചര്‍ച്ചയ്ക്കുവെച്ചപ്പോഴാണ് ശക്തമായ വിമര്‍ശനം ഉയര്‍ന്നത്. 19 സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ വെറും ഒരു സീറ്റാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ആലപ്പുഴയില്‍ ആരിഫിന്റെ വിജയം മാത്രമാണ് ഇടതിന് ആശ്വാസമായത്. പാര്‍ട്ടിയുടെ പ്രതിഛായയ്ക്ക് തന്നെ കോട്ടമേല്‍ക്കുന്ന രീതിയിലായിരുന്നു ഫലം. ബംഗാളില്‍ സീറ്റൊന്നും ലഭിക്കാത്തതും പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി.

വിശ്വാസ സമൂഹം പാര്‍ട്ടിയില്‍നിന്നും അകന്നുപോയത് വോട്ടിങ് ഫലത്തില്‍ വ്യക്തമായി. വോട്ട് ചോര്‍ച്ച മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മതന്യൂനപക്ഷങ്ങള്‍ അകന്നതാണ് പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്കുപിന്നിലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. 

ദേശീയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഇത് തിരിച്ചടിക്ക് കാരണമായെന്നും സംസ്ഥാന നേതൃത്വം പറഞ്ഞു,റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്നു തുടരും.

 




കൂടുതല്‍വാര്‍ത്തകള്‍.