CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 48 Seconds Ago
Breaking Now

മോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടുമെന്ന് കെപിസിസി

കടുത്ത നടപടി വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

നരേന്ദ്ര മോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടുമെന്ന് കെപിസിസി. അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം പ്രത്യേക സമിതി പരിശോധിക്കും. കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ പരാതിയിലാണ് നടപടി. കടുത്ത നടപടി വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടാനിടയായ സംഭവം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തുടരണമെന്ന് കെപിസിസി പ്രമേയം പാസാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

അബ്ദുള്ളക്കുട്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തിയിരുന്നു. ബിജെപിയിലേക്ക് പോകുന്നതിന്റെ പ്രാരംഭ നടപടിയാണ് അബ്ദുള്ളക്കുട്ടിയില്‍നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.

 

ചൊവ്വാഴ്ചയാണ് നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. മോദിയുടെ വിജയം വികസന അജണ്ടയുടെ വിജയമാണെന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. പ്രതിപക്ഷത്തെ മാത്രമല്ല ബിജെപിക്കാരെ ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.