CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 41 Minutes 59 Seconds Ago
Breaking Now

ആദ്യ ടെസ്റ്റ് മത്സരത്തോടെ കഥ കഴിഞ്ഞെന്ന് കരുതിയ ക്രിക്കറ്റ് ജീവിതം; 16ാം വയസ്സില്‍ തന്റെ ചിന്ത വെളിപ്പെടുത്തി സച്ചിന്‍

ആദ്യ ഇന്നിംഗ്‌സില്‍ 15 റണ്ണിന് വഖാര്‍ യൂനിസിന് മുന്നില്‍ കീഴടങ്ങിയ സച്ചിന് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല.

ക്രിക്കറ്റില്‍ ഒരു ദൈവം ഉണ്ടെങ്കില്‍ അത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമായിരിക്കും. അദ്ദേഹം സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ ഒരുപക്ഷം പിന്നാലെ എത്തുന്ന താരങ്ങള്‍ മറികടന്നേക്കാം. അതുകൊണ്ടൊന്നും ആ ക്രിക്കറ്റ് ദൈവത്തിന് തുല്യരായി അവരൊന്നും മാറില്ല. 200 ടെസ്റ്റുകളും, 15921 റണ്ണുകളും, 51 സെഞ്ചുറികളും പൂര്‍ത്തിയാക്കിയാണ് സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

എന്നാല്‍ കറാച്ചിയില്‍ പാകിസ്ഥാനെതിരെ തന്റെ ആദ്യ ടെസ്റ്റ് മത്സരത്തോടെ കരിയര്‍ കഴിഞ്ഞെന്നാണ് 16ാം വയസ്സില്‍ താന്‍ ചിന്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ആദ്യ ഇന്നിംഗ്‌സില്‍ 15 റണ്ണിന് വഖാര്‍ യൂനിസിന് മുന്നില്‍ കീഴടങ്ങിയ സച്ചിന് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. 

'ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ യോര്‍ക്കറാണ് പ്രതീക്ഷിച്ചത്. പക്ഷെ ബൗണ്‍സറുകളാണ് അക്രം എറിഞ്ഞത്. ബൗണ്‍സറുടെ എണ്ണത്തിന് പരിധി ഉണ്ടായില്ല. ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇങ്ങനെയാകും സ്വാഗതം എന്ന് ചിന്തിച്ചു. അക്രമും, വഖാറും അതിവേഗത്തില്‍ പന്തെറിഞ്ഞു. എല്ലാം കൈവിട്ടെന്നാണ് കരുതിയത്. ഏറെ നാണക്കേടുമായാണ് മടങ്ങിയത്. പക്ഷെ വാഷ്‌റൂമില്‍ കണ്ണാടിക്ക് മുന്നില്‍ നിന്നപ്പോള്‍ സ്വയം തെളിയിക്കാന്‍ മറ്റൊരു അവസരം വേണമെന്ന് ഉറപ്പിച്ചിരുന്നു', ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. 

1989ല്‍ ഒരു 16കാരന്‍ അത്ഭുതവുമായി വരുന്നുവെന്ന് കേട്ടപ്പോള്‍ അത്ഭുതപ്പെട്ടെന്ന് വസീം അക്രം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ എത്ര പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല. പകരം മുഖത്ത് നോക്കി ചിരിക്കുന്നത് ഏറെ അരോചകമാണ്. ആ പര്യടനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്താണെന്ന് പാകിസ്ഥാന്‍ അറിഞ്ഞു, അക്രം പറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.