Breaking Now

അമ്മയേയും രണ്ടു മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവിനേയും ഭര്‍തൃ മാതാവിനേയും ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തി ; സംഭവം നോക്കി നിന്ന് പോലീസ്

ആള്‍കൂട്ട ആക്രമണത്തിന്റെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

ആസാമില്‍ പോലീസുകാര്‍ നോക്കി നില്‍ക്കേ അമ്മയേയും മകനേയും ആള്‍ക്കൂട്ടം അടിച്ചു കൊന്നു. യുവതിയേയും ഇവരുടെ രണ്ട് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനേയും കൊലപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവതിയുടെ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും അടിച്ചുകൊന്നത്. വെള്ളിയാഴ്ച അപ്പര്‍ ആസാമിലെ തിന്‍സുകിയ ജില്ലയില്‍ ഷോപുര്‍ തേയില എസ്റ്റേറ്റിലാണ് സംഭവം.

ആള്‍കൂട്ട ആക്രമണത്തിന്റെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അജയ് താന്‍ടി ഇയാളുടെ അമ്മ ജമുന താന്‍ടി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണ്‍ 3 മുതല്‍ അജയ് താന്‍ടിയുടെ ഭാര്യ രാധയേയും രണ്ടുമാസംപ്രായമുള്ള മകളേയും കാണാനില്ലായിരുന്നു. വെള്ളിയാഴ്ച പ്രദേശവാസികള്‍ അമ്മയുടേയും കുഞ്ഞിന്റെയും മൃതദഹം അജയ് താന്‍ടിയുടെ വീടിന് സമീപത്തെ സെപ്ടിക് ടാങ്കില്‍ നിന്ന് കണ്ടെത്തി. ഇതോടെ ദേഷ്യത്തിലായ പ്രദേശ വാസികള്‍ കമ്പി വടിയും മറ്റുമായി വന്ന് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ജമുന മരിച്ചു. അജയ് താന്‍ടിയയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ല. ഇത്രവലിയ ജനകൂട്ടത്തിനെ എന്തു ചെയ്യാനെന്ന് കരുതിയാണ് മാറിനിന്നതെന്നാണ് പോലീസ് ന്യായം. സംഭവം വിവാദമായതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആള്‍കൂട്ട കൊലപാതകത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത് .




കൂടുതല്‍വാര്‍ത്തകള്‍.