Breaking Now

യുട്യൂബ് നോക്കി മോഷണത്തില്‍ വൈദഗ്ധ്യം നേടിയ കള്ളന്‍ പോലീസിനെ വെല്ലുവിളിച്ചു; ആഗ്രഹം സാധിച്ച് കൊടുത്ത് പോലീസ്

ഗുജറാത്തിലെ വാപിയില്‍ മൂന്ന് ജ്വല്ലറി ഷോപ്പുകള്‍ കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ട സോനു ബനിയ കുമാറാണ് മുംബൈ പോലീസിന്റെ പിടിയിലായത്.

'ധൈര്യമുണ്ടെങ്കില്‍ എന്നെ പിടിക്ക്', സിനിമാ സ്‌റ്റൈലില്‍ ഇങ്ങനൊരു ഡയലോഗ് വെച്ച് കാച്ചുമ്പോള്‍ മുംബൈ പോലീസ് ഇത്രയ്ക്ക് ഉത്തരവാദിത്വം ഉള്ളവരാണെന്ന് 27കാരനായ ആ മോഷ്ടാവ് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. വെല്ലുവിളി ഏറ്റെടുത്ത പോലീസ് മോഷ്ടാവിന്റെ ആഗ്രഹം പോലെ കൃത്യമായി ഇയാളെ പിടികൂടി. മോഷ്ടാവില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ ലാപ്‌ടോപ്പും, ഐപാഡും, ഇലക്ട്രോണിക് ഉത്പന്നങ്ങളും പിടിച്ചെടുക്കുകയും ചെയ്തുയ 

ഗുജറാത്തിലെ വാപിയില്‍ മൂന്ന് ജ്വല്ലറി ഷോപ്പുകള്‍ കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ട സോനു ബനിയ കുമാറാണ് മുംബൈ പോലീസിന്റെ പിടിയിലായത്. സ്ഥലത്തെക്കുറിച്ച് പഠിച്ച് യാത്ര ചെയ്യാന്‍ ഒരു ബൈക്കറെയും സംഘടിപ്പിച്ച് കൊള്ളയ്ക്ക് പോകവെയാണ് പോലീസ് ഇയാളെ പൊക്കിയത്. കുട്ടിക്കാലം മുതല്‍ മോഷണം തൊഴിലാക്കിയ സോനുവിനെതിരെ അന്‍പതോളം കേസുകള്‍ നിലവിലുണ്ട്. 

ഓര്‍ഫനേജില്‍ താമസിച്ച് വളര്‍ന്ന സോനു കുട്ടിക്കാലത്ത് തന്നെ മോഷണം ജോലിയായി സ്വീകരിച്ചു. യുട്യൂബ് വീഡിയോകള്‍ കണ്ടാണ് തന്റെ തൊഴിലിലെ വൈദഗ്ധ്യം ഇയാള്‍ പരിപോഷിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ജയിലില്‍ കിടന്നാല്‍ പോലും സഹതടവുകാരില്‍ നിന്നും അടവ് പഠിക്കുന്നതാണ് പ്രധാന ഹോബി. 

സിം കാര്‍ഡുകളും, താമസസ്ഥലവും പതിവായി മാറ്റിയാണ് ഇയാള്‍ പോലീസിനെ കബളിപ്പിച്ച് പോന്നത്. ഒടുവില്‍ എടുത്ത സിം കാര്‍ഡില്‍ നിന്നും പോലീസുകാരെ വെല്ലുവിളിച്ചതാണ് സോനു കാണിച്ച അതിബുദ്ധി. കേസുകള്‍ നിരവധി ഉള്ളതിനാല്‍ അടുത്ത കാലത്തൊന്നും ഇയാള്‍ പുറത്തിറങ്ങില്ല! 

 

 




കൂടുതല്‍വാര്‍ത്തകള്‍.