Breaking Now

ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ട് ഭര്‍ത്താവും രക്ഷിതാക്കളും ; ഞെട്ടിക്കുന്ന സംഭവം കോയമ്പത്തൂരില്‍

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തു.

ഓടുന്ന കാറില്‍ നിന്ന് യുവതിയെ തള്ളി വീഴ്ത്തി കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടേയും ക്രൂരത. തമിഴ്‌നാട് കോയമ്പത്തൂരിലാണ് സംഭവം. 38 കാരിയായ ആരതി അരുണ്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിച്ചതോടെയാണ് സത്യം പുറത്തുവന്നത്. ഭര്‍ത്താവ് അരുണ്‍ ജൂഡ് അമല്‍രാജിനെ പോലീസ് അറസ്റ്റ്‌ചെയ്‌തെങ്കിലും മാതാപിതാക്കള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

2008ല്‍ വിവാഹിതരായ ആരതിയും അരുണും തമ്മിലുള്ള ദാമ്പത്യബന്ധം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. അരുണ്‍ തന്നെയും രണ്ട് മക്കളേയും ഉപദ്രവിക്കാറുണ്ടെന്നും ആരതി പറയുന്നു. 2014ല്‍ വേര്‍പിരിയാനും ആലോചിച്ചിരുന്നു. ഹര്‍ജി മുംബൈ കോടതിയില്‍ നിലനില്‍ക്കേ തന്നെ അരുണിന്റെ അപേക്ഷയെ തുടര്‍ന്ന് പുതിയ ജീവിതത്തിനായി തയ്യാറായ യുവതിയാണ് വീണ്ടും അപകട സാഹചര്യത്തില്‍ എത്തിയത്.

തുടര്‍ന്ന് അരുണിന്റെ വാക്ക് വിശ്വസിച്ച് അവധിആഘോഷിക്കാന്‍ ഊട്ടിയില്‍ എത്തിയ യുവതിയ്ക്കും കുട്ടികള്‍ക്കും പീഡനമായിരുന്നു ഏറ്റത്. അന്ന് ആരതി പരാതി നല്‍കിയെങ്കിലും അരുണ്‍ മാപ്പപേക്ഷ നല്‍കി രക്ഷപ്പെട്ടു. കോയമ്പത്തൂരിലും ഉപദ്രവം തുടര്‍ന്നു.കരുതി കൂട്ടികാറില്‍ നിന്ന്തള്ളി വീഴ്ത്തി. അരുണിന്റെ മാതാപിതാക്കളും കൂട്ടുനിന്നു. വീഴ്ചയില്‍ കൈ കാലുകള്‍ക്കും തലയിലും സാരമായി പരിക്കേറ്റ ആരതി ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.