Breaking Now

അഭിനന്ദന്‍ വര്‍ദ്ധമാനെ അപമാനിക്കുന്ന പരസ്യവുമായി പാക് ചാനല്‍ ; സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം

അഭിനന്ദന്‍ വര്‍ദ്ധമാന്റെ സാമ്യമുള്ള യുവാവിനെ വെച്ചാണ് പരസ്യം ചെയ്തിരിക്കുന്നത്.

പാക്ക് സൈന്യത്തിന്റെ പിടിയില്‍ പെടുകയും രണ്ട് ദിവസങ്ങള്‍ക്കു ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്ത ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ അപമാനിക്കുന്ന പരസ്യവുമായി പാക്ക് ചാനലായ ജാസ് ടിവി. ലോകകപ്പിലെ ഇന്ത്യപാക്കിസ്ഥാന്‍ മത്സരത്തിനു മുന്നോടിയായാണ് ചാനല്‍ വര്‍ത്തമാനെ അപമാനിക്കുന്ന പരസ്യവുമായി രംഗത്തു വന്നിരിക്കുന്നത്. അഭിനന്ദന്‍ വര്‍ദ്ധമാന്റെ സാമ്യമുള്ള യുവാവിനെ വെച്ചാണ് പരസ്യം ചെയ്തിരിക്കുന്നത്.

അഭിനന്ദനെപ്പോലെ മീശവെച്ച ഇദ്ദേഹം നീല ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ കൈയ്യില്‍ ഒരു കപ്പു ചായയുമായിരുന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലായിരുന്നു പരസ്യം ഒരുക്കിയത്.'ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാന്‍? എന്ന ചോദ്യത്തിന് സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന് ' ഇദ്ദേഹം പറയുന്നു. മെയിന്‍ ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന അടുത്ത ചോദ്യത്തിനും സോറി സര്‍ അത് പറയാന്‍ എനിക്ക് കഴിയില്ല എന്ന് മറുപടി നല്‍കുന്നു. ശരി, ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ചായ വളരെ നന്നായിരിക്കുന്നു എന്നാണ് മറുപടി പറയുന്നത്.

ഇതോടെ ശരി ഇനി താങ്കള്‍ക്ക് പോകാമെന്ന് പറയുന്നതോടെ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച് കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്. ലോകകപ്പ് മത്സരത്തില്‍ കപ്പ് പാകിസ്താന് തന്നെ ലഭിക്കുമെന്നായിരുന്നു പരസ്യം പറഞ്ഞുവെച്ചത്. അതേസമയം വംശീയ അധിക്ഷേപവും നടത്തുന്നുണ്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പരസ്യം അഭിനന്ദന്‍ വര്‍ദ്ധമാനെയും ഇന്ത്യന്‍ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.