Breaking Now

ബംഗാള്‍ ഗുജറാത്താകില്ല ; ബിജെപിയ്‌ക്കെതിരെ മമത ; തകര്‍ക്കപ്പെട്ട പ്രതിമ പുനസ്ഥാപിച്ച് മമത

വിദ്യാസാഗര്‍ കോളജിന് അകത്തെ പ്രതിമ തകര്‍ക്കപ്പെട്ട് ഒരു മാസത്തിനകമാണ് അതേ സ്ഥലത്ത് പുന സ്ഥാപിച്ചിരിക്കുന്നത്

ബംഗാളില്‍ തിരഞ്ഞെടുപ്പ് കാലത്തെ സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുന സ്ഥാപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി പുതിയ പ്രതിമ അനാഛാദനം ചെയ്തു. സംസ്ഥാനങ്ങളുടെ വിധിയെന്താകണമെന്ന് തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്നും ബംഗാളിനെ ഗുജറാത്താക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ബാനര്‍ജി ആരോപിച്ചു. രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയ ഗവര്‍ണര്‍ക്കെതിരെയും മമത തുറന്നടിച്ചു.

വിദ്യാസാഗര്‍ കോളജിന് അകത്തെ പ്രതിമ തകര്‍ക്കപ്പെട്ട് ഒരു മാസത്തിനകമാണ് അതേ സ്ഥലത്ത് പുന സ്ഥാപിച്ചിരിക്കുന്നത്. എട്ടരയടി ഉയരമുള്ള ഫൈബര്‍ ഗ്ലാസ് പ്രതിമയുമായി കൊല്‍ക്കത്ത നഗരത്തില്‍ പദയാത്ര നടത്തിയ ശേഷം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനാഛാദനം നിര്‍വ്വഹിച്ചു. സിനിമാ താരങ്ങളും എഴുത്തുകാരും ഉള്‍പ്പെടെപ്രമുഖര്‍ പങ്കെടുത്തു.

എല്ലാ ഭരണഘടന പദവികള്‍ അതിന്റെതായ പരിമിതകളുണ്ടെന്ന് മനസിലാക്കണമെന്ന് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ സൂചിപ്പിച്ച് മമത പറഞ്ഞു. ജയിലിലടച്ചാലും ബംഗാളിലെ ഗുജറാത്താക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും മമത പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.