Breaking Now

യുഎസില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കക്കാരെ പറ്റിച്ച് 1 മില്ല്യണ്‍ ഡോളര്‍ അടിച്ചുമാറ്റി; 5 വര്‍ഷം ജയില്‍

ജയില്‍ശിക്ഷ പൂര്‍ത്തിയാക്കുന്ന ഝായ്ക്ക് നാടുകടത്തല്‍ നടപടികള്‍ നേരിടേണ്ടി വരും.

ഇന്ത്യയില്‍ നിന്നും ഇന്റേണ്‍ഷിപ്പിന് അമേരിക്കയില്‍ എത്തിയ കോളേജ് വിദ്യാര്‍ത്ഥിക്ക് 60 മാസം ജയില്‍ശിക്ഷ. ടെലിമാര്‍ക്കറ്റിംഗ് തട്ടിപ്പിന് ആവശ്യമായ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കി ഡസന്‍ കണക്കിന് ആളുകളെ പറ്റിച്ച് 1 മില്ല്യണ്‍ ഡോളറോളമാണ് തട്ടിച്ചത്. 

ഇന്ത്യയില്‍ ഒരേ കോളേജില്‍ പഠിച്ചിരുന്ന 21കാരന്‍ ബിശ്വജീത്ത് കുമാര്‍ ഝായും, മറ്റ് ഏതാനും ഇന്റേണുകളും യുഎസില്‍ ഹോസ്പിറ്റാലി ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പിനാണ് എത്തിയത്. ഇവര്‍ നിരവധി വ്യക്തികളുടെ റിട്ടയര്‍മെന്റ് സേവിംഗാണ് അടിച്ചുമാറ്റിയതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 

ജയില്‍ശിക്ഷ പൂര്‍ത്തിയാക്കുന്ന ഝായ്ക്ക് നാടുകടത്തല്‍ നടപടികള്‍ നേരിടേണ്ടി വരും. 58 വയസ്സ് മുതല്‍ 93 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു ഇവരുടെ തട്ടിപ്പിന് ഇരയായത്. 1180 ഡോളര്‍ മുതല്‍ 174,300 ഡോളര്‍ വരെ ഇവരില്‍ നിന്നും തട്ടിയെടുത്തു. മൂന്ന് മാസം കൊണ്ട് ചുരുങ്ങിയത് 937,280 യുഎസ് ഡോളറാണ് സംഘം പൊക്കിയത്. 

ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തെറ്റായ രീതിയില്‍ പണം എത്തിയെന്ന് ബോധ്യപ്പെടുത്തിയാണ് പണം ഇവര്‍ വാങ്ങിയത്. ന്യൂപോര്‍ട്ട് പോലീസാണ് ടെലിമാര്‍ക്കറ്റിംഗ് തട്ടിപ്പ് പൊളിച്ചത്. കാലിഫോര്‍ണിയയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിപ്പിച്ചത്. ഇത് ഇന്ത്യ, ചൈന, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് അയയ്ക്കുകയായിരുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.