CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 48 Seconds Ago
Breaking Now

ഇന്ത്യന്‍ വ്യോമസേനയുടെ തകര്‍ന്നുവീണ എ എന്‍ 32 വിമാനത്തിലെ 13 പേരുടേയും മൃതദേഹം കണ്ടെത്തി ; ബ്ലാക് ബോക്‌സ് കണ്ടെടുത്തു

ജൂണ്‍ 3നാണ് അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് പോവുകയായിരുന്ന വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായത്.

ഇന്ത്യന്‍ വ്യോമസേനയുടെ തകര്‍ന്നു വീണ എ എന്‍ 32 വിമാനത്തിലെ മൂന്നു മലയാളികളുള്‍പ്പെടെ 13 യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം. വിമാനം തകര്‍ന്നുവീണ അരുണാചല്‍ പ്രദേശിലെ ലിപ്പോക്കിന് സമീപമുള്ള പ്രദേശത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തു.

ജൂണ്‍ 3നാണ് അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് പോവുകയായിരുന്ന വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായത്. എട്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ ലിപോക്കിന് 13 കലോമീറ്റര്‍ വടക്കായി പന്ത്രണ്ടായിരം അടി ഉയരമുള്ള പ്രദേശത്ത് കണ്ടെത്തിയിരുന്നു. ശേഷം പ്രദേശത്ത് പ്രത്യേക സംഘത്തെ തിരച്ചിലിനായി നിയോഗിച്ചു. എട്ടംഗ സംഘം വിമാനം തകര്‍ന്നുവീണ സ്ഥലത്ത് എത്തിച്ചേര്‍ന്നു. ഇവര്‍ നടത്തിയ തിരച്ചിലിലാണ് 13 യാത്രക്കാരുടേയും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മരണം വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മരിച്ചവരില്‍ മൂന്നു പേരാണ് മലയാളികള്‍. വ്യോമസേനയില്‍ സ്‌ക്വാഡ്രന്‍ ലീഡറായ തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്, കൊല്ലം ആലഞ്ചേരി സ്വദേശി അനൂപ് കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി ഷെറിന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 




കൂടുതല്‍വാര്‍ത്തകള്‍.