CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 42 Seconds Ago
Breaking Now

മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചു ; ശവ സംസ്‌കാരത്തിന് നോട്ടീസടിച്ച് അച്ഛന്‍ ; പ്രതിഷേധം രൂക്ഷം

വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും സംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 10 ന് വൈകീട്ട് 3.30 ന് നടക്കുമെന്നുമാണ് പോസ്റ്ററില്‍.

ഇഷ്ടപ്പെട്ട യുവാവിനെ മകള്‍ വിവാഹം കഴിച്ചതിന് മകളുടെ ശവസംസ്‌കാരത്തിന്റെ പോസ്റ്ററടിച്ച് നാടു നീളെ ഒട്ടിച്ച് പിതാവ്. തമിഴ്‌നാട്ടിലെ കുപ്പുരാജ പാളയത്താണ് വിചിത്ര സംഭവം. മകളെ കെട്ടിച്ച് തരണമെന്ന് അഭ്യര്‍ത്ഥിച്ച് യുവാവ് പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാല്‍ ഈ വിവാഹം പെണ്‍കുട്ടിയുടെ പിതാവിന് ഇഷ്ടമായിരുന്നില്ല. പലപ്പോഴായി മകളും യുവാവും അഭ്യര്‍ത്ഥിച്ചും പിതാവ് വിവാഹം നടത്തി കൊടുക്കാന്‍ തയ്യാറായില്ല. യുവാവിന്റെ അമ്മ താഴ്ന്ന ജാതിക്കാരിയാണെന്നായിരുന്നു പിതാവിന്റെ മറുപടി. ഇതോടെയാണ് മകള്‍ യുവാവിനൊപ്പം ഇറങ്ങിപോയത്.

ഈ ദേഷ്യത്തിന് മകളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നാട്ടുകാരെ ക്ഷണിച്ചുകൊണ്ട് പോസ്റ്ററുകള്‍ പിതാവ് അച്ചടിച്ച് നാടുനീളെ ഒട്ടിച്ചത്. വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും സംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 10 ന് വൈകീട്ട് 3.30 ന് നടക്കുമെന്നുമാണ് പോസ്റ്ററില്‍. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്കും തനിക്കും ജീവന് ഭീഷണഇയുണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. തനിക്ക് ഇങ്ങനെ ഒരു മകളില്ലെന്നാണ് പോലീസ് ചോദിച്ചപ്പോള്‍ അച്ഛന്‍ നല്‍കിയ മറുപടി .




കൂടുതല്‍വാര്‍ത്തകള്‍.