CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 14 Seconds Ago
Breaking Now

ദേശീയ ഗാനം പാടുന്നത് നിര്‍ത്തിച്ചു ; പകരം വന്ദേ മാതരം ; വെട്ടിലായി ബിജെപി

കോര്‍പ്പറേഷന്‍ അംഗങ്ങള്‍ ആദ്യം ദേശീയ ഗാനം ആലപിക്കുകയായിരുന്നുവെന്നും കുറച്ച് സമയങ്ങള്‍ക്ക് ശേഷം ചില അംഗങ്ങള്‍ ദേശീയ ഗാനം നിര്‍ത്തി വന്ദോമാതരം ആലപിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ദേശീയഗാനം ഏതെന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് ബി.ജെ.പി ഭരിക്കുന്ന ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ദേശീയഗാനം പകുതിയില്‍ അവസാനിപ്പിച്ച് ദേശീയഗീതമായ വന്ദേമാതരം ആലപിച്ചു. ബുധനാഴ്ചയാണ് സംഭവം. മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബജറ്റ് അവതരണത്തിനിടെയാണ് സംഭവം.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. മേയര്‍ മാലിനി ഗൗഡിനെയും വീഡിയോയില്‍ കാണാം. കോര്‍പ്പറേഷന്‍ അംഗങ്ങള്‍ ആദ്യം ദേശീയ ഗാനം ആലപിക്കുകയായിരുന്നുവെന്നും കുറച്ച് സമയങ്ങള്‍ക്ക് ശേഷം ചില അംഗങ്ങള്‍ ദേശീയ ഗാനം നിര്‍ത്തി വന്ദോമാതരം ആലപിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ദേശീയഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. അതേസമയം കോര്‍പ്പറേഷന്‍ അംഗങ്ങളില്‍ ഒരാളുടെ നാവുപിഴയെ തുടര്‍ന്നാണ് തെറ്റ് സംഭവിച്ചതെന്ന് ഇന്‍ഡോര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അജയ് സിംഗ് നരൂക പറഞ്ഞു. ആരും മനഃപൂര്‍വം ചെയ്തതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സംഭവം വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റ് സെഷന്‍ ആരംഭിക്കുമ്പോള്‍ ദേശീയ ഗീതവും അവസാനിക്കുമ്പോള്‍ ദേശീയ ഗാനവും ആലപിക്കാറാണ് പതിവെന്ന് അജയ് പറഞ്ഞു. ദേശീയഗാനം തടസപ്പെടുത്തുകയോ ഇടയ്ക്ക് അവസാനിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.