CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 18 Seconds Ago
Breaking Now

തീവണ്ടിയിലെ മസാജ് സേവനം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരെന്ന് ബിജെപി എംപി

സ്ത്രീകളുടെ സാന്നിധ്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന് എതിരാണെന്ന് കാട്ടി അദ്ദേഹം കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തെഴുതി.

തീവണ്ടി യാത്രക്കാര്‍ക്ക് മസാജ് സേവനം ലഭ്യമാക്കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനത്തിനെതിരെ ബിജെപി എംപി. സംസ്‌കാരത്തിന് നിരക്കുന്നതല്ല ഇതെന്ന് ആരോപിച്ച് ഇന്ദോര്‍ എംപി ശങ്കര്‍ ലാല്‍വാനിയയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. സ്ത്രീകളുടെ സാന്നിധ്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന് എതിരാണെന്ന് കാട്ടി അദ്ദേഹം കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് കത്തെഴുതി.

കഴിഞ്ഞാഴ്ചയാണ് തീവണ്ടി യാത്രയ്ക്കിടെ മസാജ് സേവനം ലഭ്യമാക്കാനുള്ള പദ്ധതി റെയില്‍വേ പ്രഖ്യാപിച്ചത്. ഇന്ദോറില്‍ നിന്ന് പുറപ്പെടുന്ന 30 തീവണ്ടികളിലാണ് യാത്രക്കാര്‍ക്ക് തലയിലും കാലിലും മസാജ് ചെയ്യാനുള്ള സംവിധാം ഒരുക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു. 

വൈദ്യസഹായവും ഡോക്ടര്‍മാരുടെ സേവനവുമാണ് അത്യാവശ്യമെന്നും മസാജ് പോലുള്ള നിലവാരമില്ലാത്ത സേവനങ്ങള്‍ പാടില്ലെന്നും ശങ്കര്‍ ലാല്‍വാനി മന്ത്രിയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.