CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 58 Seconds Ago
Breaking Now

ആ 51 പേരെ കൊന്നത് ഞാനല്ല! ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ കൂട്ടക്കൊല നടത്തിയ പ്രതി കുറ്റം നിഷേധിച്ചു; ജീവന്‍ തിരിച്ചുകിട്ടിയവരും, ഇരകളുടെ ബന്ധുക്കളും കരച്ചിലടക്കി കോടതിയില്‍ ഞെട്ടിത്തരിച്ചു; ഭീകരന്റെ മുഖത്ത് പുഞ്ചിരി!

വിചാരണ നേരിടാന്‍ ടാറന്റിന് മാനസികമായ കുഴപ്പങ്ങളില്ലെന്ന് കോടതി സ്ഥിരീകരിച്ചു

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ വെടിവെച്ച് കൊല്ലാനെത്തിയ വീഡിയോ സ്വയം ചിത്രീകരിച്ച് ലൈവായി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് മുസ്ലീം പള്ളികളിലായി 51 വിശ്വാസികളെ നിറയൊഴിച്ച് കൂട്ടക്കൊല നടത്തിയ ഓസ്‌ട്രേലിയക്കാരന്റെ മുഖം ആ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഇന്നും ഓര്‍മ്മിച്ചിരിക്കുന്നു. പക്ഷെ പ്രതിയെന്ന് പോലീസും, നിയമവും, ലോകവും വിരല്‍ചൂണ്ടിയിട്ടും ഒരു പുഞ്ചിരിയോടെ കൊലാപതകങ്ങളും, ഭീകരവാദ കുറ്റങ്ങളും അയാള്‍ നിഷേധിക്കുകയാണ് ചെയ്തത്. 

ക്രൈസ്റ്റ്ചര്‍ച്ച് ഹൈക്കോടതിയില്‍ തനിക്കെതിരെ ചുമത്തിയ 51 കൊലപാതക കുറ്റങ്ങളില്‍ 40 എണ്ണവും, ഒരു ഭീകരവാദ കേസുമാണ് പ്രതിയായ 28-കാരന്‍ ബ്രെന്റണ്‍ ടാറന്റ് നിഷേധിച്ചത്. ന്യൂ സൗത്ത് വെയില്‍സിലെ ഗ്രാഫ്റ്റണില്‍ നിന്നുമുള്ള ടാറന്റ് ഓക്‌ലാന്‍ഡിലെ അതീവസുരക്ഷാ ജയിലില്‍ നിന്നും വീഡിയോ ലിങ്ക് വഴിയാണ് തനിക്കെതിരെയുള്ള 92 കുറ്റങ്ങളില്‍ വാദം മുന്നോട്ട് വെച്ചത്. ടാറന്റിനെ കൈയില്‍ കിട്ടിയാല്‍ വിധി തങ്ങള്‍ നടപ്പാക്കാമെന്ന് പ്രസ്താവിച്ച് രോഷാകുലരായ പ്രദേശവാസികള്‍ വന്‍ ജനക്കൂട്ടമായി കോടതി കെട്ടിടത്തിന് പുറത്ത് ഇടംപിടിച്ചിരുന്നു. 

കോടതിമുറിയിലും തിങ്ങിനിറഞ്ഞ് ജനക്കൂട്ടമായിരുന്നു. ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരും, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും വികാരപരമായ നിലയിലാണ് കോടതിമുറിയില്‍ നിന്നത്. കുറ്റങ്ങള്‍ വിശദീകരിക്കപ്പെട്ടപ്പോള്‍ പലരും വിങ്ങിപ്പൊട്ടുന്ന നിലയിലായിരുന്നു. രണ്ട് കോടതി മുറികളിലായി 200 സീറ്റ് അധികം നല്‍കിയാണ് പൊതുജനങ്ങള്‍ക്കും ഇടം നല്‍കിയത്. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് കടുത്ത നിരീക്ഷണവും ഏര്‍പ്പെടുത്തി. 

അതേസമയം വിചാരണ നേരിടാന്‍ ടാറന്റിന് മാനസികമായ കുഴപ്പങ്ങളില്ലെന്ന് കോടതി സ്ഥിരീകരിച്ചു. കൂട്ടക്കൊലയെ ഭീകരാക്രമണമായി കണക്കാക്കി വിചാരണ നടത്താനുള്ള പ്രോസിക്യൂട്ടര്‍മാരുടെ നിലപാട് ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലീം സമൂഹം സ്വാഗതം ചെയ്തിരുന്നു. മാര്‍ച്ച് 15-നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കെത്തിയവര്‍ക്ക് നേരെ സെമി ഓട്ടോമാറ്റിക് തോക്കുകളുമായി ആയുധധാരി നിറയൊഴിച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തിന് ഇരകളായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.