CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 38 Seconds Ago
Breaking Now

നാനാ പടേക്കറിനെതിരായ കേസ് ; പോലീസ് നടപടി ഞെട്ടിച്ചില്ലെന്ന് തനുശ്രീ ദത്ത

നാനാ പടേക്കറിനെതിരെയുള്ള കേസ് പൊലീസ് അവസാനിപ്പിച്ചതില്‍ ആശ്ചര്യമോ ഞെട്ടലോ ഇല്ലെന്ന് പരാതിക്കാരിയായ നടി തനുശ്രീ ദത്ത. നിരവധി സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ച ദുഷിച്ച ഒരു മനുഷ്യന് നിയമസംവിധാനം ക്ലീന്‍ ചിറ്റ് കൊടുത്തിരിക്കുന്നെന്നായിരുന്നു തനുശ്രീയുടെ പ്രതികരണം. എന്നാല്‍ മുഴുവന്‍ ദൃക്!സാക്ഷികളുടെയും മൊഴി എടുക്കുന്നതിന് മുമ്പ് എന്തിനാണ് തിടുക്കപ്പെട്ട് പൊലീസ് കേസ് അവസാനിപ്പിച്ചതെന്ന് മനസിലാവുന്നില്ലെന്നും തനുശ്രീ പറഞ്ഞു

ബലാത്സംഗ ആരോപണം നേരിട്ട അലോക് നാഥിന് ക്ലീന്‍ ചീറ്റ് കിട്ടുകയും വീണ്ടും സിനിമാ ജീവിതം തുടരാനും കഴിയുന്നു. അപ്പോള്‍ ഉറപ്പായും ലൈംഗിക അധിക്ഷേപത്തിന് കേസ് എടുക്കപ്പെട്ട നാനാ പടേക്കറിന് ക്ലീന്‍ ചിറ്റ് കിട്ടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും തനുശ്രീ പരിഹസിച്ചു. ഇനിയും ഇത്തരം അനുഭവങ്ങളുണ്ടാകരുതെന്നാണ് പ്രാര്‍ത്ഥന. ദുഷിച്ച വ്യവസ്ഥയോടും പീഡകരോടും ഒറ്റക്ക് പോരാടി മടുത്തു. എന്നാല്‍ അവസാന വിജയം തന്റേതായിരിക്കുമെന്നും അത് കാലം തെളിയിക്കുമെന്നും തനുശ്രീ കുറിച്ചു.

തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തനുശ്രീയുടെ പരാതിയില്‍ നാനാ പടേക്കറിനെതിരെ ഫയല്‍ ചെയ്ത കേസ് പൊലീസ് അവസാനിപ്പിച്ചത്.  

 




കൂടുതല്‍വാര്‍ത്തകള്‍.