CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 19 Minutes 8 Seconds Ago
Breaking Now

നിരൂപകര്‍ നല്ല ചിത്രമെന്ന് പറഞ്ഞാല്‍ പേടിയാണ് ; പ്രേക്ഷകര്‍ക്ക് ആ ചിത്രം ഇഷ്ടമാകില്ല ; സല്‍മാന്‍ഖാന്‍

നിരൂപകര്‍ തന്റെ ചിത്രം നല്ലതാണെന്ന് പ്രശംസിക്കുമ്പോള്‍ ഭയക്കാറുണ്ടെന്ന് സല്‍മാന്‍ ഖാന്‍. കാരണം അവര്‍ക്കിഷ്ടമാകുന്നത് സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കാരില്ലെന്നും അത്തരം ചിത്രങ്ങള്‍ പരാജയപ്പെടുമെന്നും നടന്‍ പറയുന്നു.

ബോക്‌സ് ഓഫീസ് കളക്ഷനെ മാത്രമാണ് എനിക്ക് വിശ്വാസം ആളുകള്‍ ഇഷ്ടപ്പെടണം അതല്ലേ വേണ്ടത്, അല്ലാതെ ഒരു നിരൂപകന്‍ വന്ന് എന്റെ ചിത്രത്തിന് ഒരു നാല് സ്റ്റാര്‍ റേറ്റിംഗ് തന്നിട്ടെന്താണ് നേട്ടം. അവര്‍ അവരുടെ അപ്പത്തിന് വേണ്ടിയാണ് പണിയെടുക്കുന്നത്. ദൈവം അവരെ അനുഗ്രഹിച്ച് കൂടുതല്‍ അപ്പങ്ങള്‍ നല്‍കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന. അല്ലാതെ എനിക്ക് അതിലെന്ത് കാര്യം. സല്‍മാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ആളുകള്‍ തീയേറ്ററുകളില്‍ വരുന്നത് സിനിമ ആസ്വദിക്കാനും ജീവിതത്തിലെ പ്രയാസങ്ങള്‍ അല്‍പ്പനേരത്തേക്കെങ്കിലും മറക്കാനും കൂടിയാണെന്നും അതാണ് തന്റെ ലക്ഷ്യമെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.