ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ നയതന്ത്ര മര്യാദ ലംഘിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. സമ്മേളനത്തിന് എത്തിയ യോഗ നേതാക്കള്‍ എല്ലാവരും നില്‍ക്കുമ്പോള്‍ ഖാന്‍ മാത്രം ഇരിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. കടുത്ത വിമര്‍ശനവും ട്രോളുമാണ് ഇതിന്റെ പേരില്‍ ഉയരുന്നത്.
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോഴും ഖാന്‍ മുമ്പ് പ്രോട്ടോക്കോള്‍ ലംഘിച്ചിരുന്നു. സൗദി രാജാവ് സല്‍മാന്‍ അബ്ദുള്‍ അസീസുമായി ചര്‍ച്ച നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ പരിഭാഷകനോട് ഉത്തരം നല്‍കിയ ശേഷം അത് രാജാവിനോട് പറയും മുമ്പേ സല്‍മാന്‍ഖാന്‍ നടന്നുപോയി. സൗദി രാജാവിനെ അപമാനിച്ചെന്ന നിലയില്‍ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.