വായു ചുഴലിക്കാറ്റില്‍ നിന്ന് നാവികസേന രക്ഷിച്ച യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. ഗുജറാത്ത് തീരത്തു നിന്നാണ് യുവതിയെ സേന രക്ഷിച്ചത്. ഇവര്‍ ജന്മം നല്കിയ ആണ്‍കുഞ്ഞിനും വായു എന്ന പേര് നല്കി. രക്ഷാ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടലിലാണ് കൃത്യസമയത്ത് യുവതിയെ ആശുപത്രിയിലെത്തിക്കാനായത്. വായു ആഞ്ഞടിച്ച ഗുജറാത്ത് തീരത്ത് നിന്ന് 15 ഓളം ഗര്‍ഭിണികളായ യുവതികളെ രക്ഷിക്കാനായിട്ടുണ്ട്. ഇതില്‍ നാലു പേര് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.
വായു ചുഴലിക്കാറ്റ് ഗൂജറാത്ത് തീരത്ത് കനത്ത നഷ്ടമാണ് വരുത്തിയത്. ശക്തമായ കാറ്റും മഴയും തുടരുകയാണ്. 24 മണിക്കൂര്‍ തല്‍സ്ഥിതി തുടരുമെന്നാണ് റിപ്പോര്‍ട്ട് .