CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 18 Minutes 38 Seconds Ago
Breaking Now

ഒരുമിച്ചുള്ള ചിത്രത്തില്‍ രണ്‍വീറിനേക്കാള്‍ പ്രതിഫലം ദീപികയ്ക്ക്

രാംലീല, ബാജിറാവു മസ്താനി, പദ്മാവതി തുടങ്ങി ദീപിക രണ്‍വീര്‍ താര ജോടികള്‍ ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ച് സിനിമയിലെത്തുകയാണ്. 

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന '83' എന്ന ചിത്രത്തിലൂടെ ദീപികയും രണ്‍വീറും  വീണ്ടും ഒന്നിക്കുന്നു. ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് കപില്‍ ദേവായി വേഷമിടുന്നത്. കപില്‍ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ദീപിക പദുകോണ്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.  വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 83നുണ്ട്.  

ചിത്രത്തിനായി ദീപിക പദുക്കോണ്‍ വാങ്ങിക്കുന്ന പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 14 കോടി രൂപയാണ് ദീപികയുടെ പ്രതിഫലമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ നായകനായി എത്തുന്ന രണ്‍വീറിന്റെ പ്രതിഫലത്തേക്കാള്‍ കൂടുതലാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കികൊണ് സിനിമ അണിയിച്ചൊരുക്കുന്നത്. 

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2020 എപ്രില്‍ 10ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. 




കൂടുതല്‍വാര്‍ത്തകള്‍.