CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 18 Seconds Ago
Breaking Now

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം വിശ്വാസത്തെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയെന്ന് എന്‍എസ്എസ്

ഒരു സീറ്റില്‍ മാത്രം മറിച്ചൊരു ഫലം വന്നതിന് കാരണം യുഡിഎഫിലെ പ്രാദേശിക ഭിന്നതയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതിഫലിച്ചത് വിശ്വാസത്തെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണെന്ന് എന്‍എസ്എസ്. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തെറ്റായ നടപടിയെടുത്തപ്പോള്‍ അത് പരിഹരിക്കുന്നതില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വീഴ്ച വരുത്തി. ഇതിലുള്ള വിശ്വാസികളുടെ പ്രതിഷേധമാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും എന്‍എസ്എസ് പറയുന്നു.

എന്‍എസ്എസ് മുഖപത്രമായ സര്‍വീസിന്റെ മുഖ പ്രസംഗത്തിലാണ് ഇക്കാര്യം പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ വിധി കേരളത്തിലുണ്ടാകാന്‍ കാരണം വിലയിരുത്തിയിട്ടുണ്ട്. ഭൂരിപക്ഷ വോട്ട് മറിഞ്ഞു, ന്യൂനപക്ഷ ഏകീകരണവും കൂടി ചേര്‍ന്നതോടെ യുഡിഎഫ് വിജയിച്ചു. 

വിശ്വാസം സംരക്ഷിക്കുന്നതിലെ ഇടതു സര്‍ക്കാരിന്റെ വീഴ്ചയാണ് തിരിച്ചടിയായത്. ഒരു സീറ്റില്‍ മാത്രം മറിച്ചൊരു ഫലം വന്നതിന് കാരണം യുഡിഎഫിലെ പ്രാദേശിക ഭിന്നതയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.