CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 25 Seconds Ago
Breaking Now

ഒടുവില്‍ വഴങ്ങുന്നു ; ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും സമരം നിര്‍ത്തണമെന്നും ഡോക്ടര്‍മാരോട് മമത

കഴിഞ്ഞ തിങ്കളാഴ്ച വേണ്ട ചികിത്സ കിട്ടാതെ രോഗി മരിച്ചെന്നാരോപിച്ച് ബന്ധുക്കള്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ആറാം ദിവസവും ശക്തമായി തുടരവെ, സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും സമരം അവസാനിപ്പിക്കണമെന്നുമാണ് മമതാ ബാനര്‍ജി പറഞ്ഞു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. ആരോഗ്യമേഖല തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വേണ്ട ചികിത്സ കിട്ടാതെ രോഗി മരിച്ചെന്നാരോപിച്ച് ബന്ധുക്കള്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ഇത് പിന്നീട് രാജ്യവ്യാപക പ്രതിഷേധമാവുകയായിരുന്നു. വഴങ്ങാതെ പിടിവാശിയിലായിരുന്നു മമത. ഇപ്പോള്‍ പത്രസമ്മേളനത്തില്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്.

പരിക്കേറ്റ ജൂനിയര്‍ ഡോക്ടര്‍മാരുടെ ചികിത്സയുടെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മമത വ്യക്തമാക്കി. ജൂണ്‍ 10ന് ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റത് നിര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ ഒരു സമവായത്തിലെത്താനുള്ള ശ്രമമാണ് തുടരുന്നത്. ആയിരക്കണക്കിനാളുകള്‍ ചികിത്സ കാത്തു കിടക്കുകയാണ്. അവരുടെ ജീവനെങ്കിലും ഓര്‍ത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജോലിയിലേക്ക് മടങ്ങണം. അവരുടെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ അംഗീകരിച്ചു. മന്ത്രിമാരെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും അടക്കം ഒരു സമിതിയെ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് ഞാന്‍ നിയോഗിച്ചിരുന്നു. അവര്‍ അഞ്ച് മണിക്കൂര്‍ കാത്തിരുന്നെങ്കിലും ഡോക്ടര്‍മാര്‍ വന്നില്ല. ഭരണഘടനാസ്ഥാപനമെന്ന് കണക്കാക്കിയുള്ള ബഹുമാനം സര്‍ക്കാരിന് ഡോക്ടര്‍മാര്‍ നല്‍കണം  മമതാ ബാനര്‍ജി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.