CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 29 Minutes 23 Seconds Ago
Breaking Now

സൗമ്യയോടുള്ള പക അജാസിനെ കൊലപാതകിയാക്കി ; നടന്നത് ദിവസങ്ങള്‍ നീണ്ട ആസൂത്രിത കൊലപാതകം

ചെങ്ങന്നൂര്‍ ഡിവൈഎഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നടുറോഡില്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്ന പൊലീസുദ്യോഗസ്ഥ സൗമ്യ പുഷ്പകരന്റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.

ചെങ്ങന്നൂര്‍ ഡിവൈഎഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ ചികിത്സയിലുള്ള പ്രതി അജാസിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലീസ് വിശദമായി ചോദ്യംചെയ്യും. വള്ളികുന്നത്തെ സൗമ്യയുടെ ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസ് സംഘം മൊഴിയെടുക്കുന്നുണ്ട്. 

വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ കൊച്ചി കാക്കനാട് സ്വദേശിയായ അജാസിന് നേരത്തേ പരിചയമുണ്ടായിരുന്നു. ആലുവ ട്രാഫിക് സ്റ്റേഷനിലാണ് അജാസ് ജോലി ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് സൗമ്യയും അജാസും പരിചയപ്പെടുന്നത്. തൃശൂരിലെ കെഎപി ബറ്റാലിയനില്‍ വച്ച് അജാസ് സൗമ്യയ്ക്ക് ട്രെയിനിങ് നല്‍കിയിരുന്നു. പിന്നീട് ഇരുവരും വഴക്കിടുകയും വ്യക്തിവൈരാഗ്യമായി മാറുകയും ചെയ്തു. ഇതാണ് കൊലപാതകത്തിനു കാരണമായി പൊലീസ് പറയുന്നത്.

15 ദിവസമായി മെഡിക്കല്‍ ലീവിലായിരുന്ന പ്രതി കൊല്ലപ്പെട്ട സൗമ്യയെ പിന്തുടരുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലണമെന്ന് ഉറച്ചു തന്നെയാണ് ഇയാള്‍ കൃത്യത്തിനെത്തിയത്.സൗമ്യവീട്ടിലേക്ക് പോയപ്പോഴും പിന്നീട് വീട്ടില്‍ നിന്ന് പുറത്തേക്ക് വന്നപ്പോഴുമെല്ലാം ഇയാള്‍ സൗമ്യയ്ക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു. കാറില്‍ വടിവാളും പെട്രോളും കരുതിയത് ആസൂത്രിക കൊലപാതകമെന്ന് വ്യക്തമാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.