മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി'യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും. ഒരു സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. അതിഥി വേഷത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട് ചിത്രത്തില്‍. പ്രധാന കഥാപാത്രങ്ങളെയൊക്കെ പുതുമുഖങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം ശങ്കര്‍ രാമകൃഷ്ണനാണ്. നേരത്തേ പുറത്തെത്തിയ, ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. 15 തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കളുണ്ട് പതിനെട്ടാം പടിയില്‍.
അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്.