ലോകം കാത്തിരിക്കുന്ന മത്സരം . ഇന്ത്യ പാക് മത്സരം ഇന്ന്. ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല. മാഞ്ചസ്റ്ററിലെ മഴ മേഖങ്ങള്‍ വില്ലനാകുകയാണ്. കാലാവസ്ഥ പ്രവചനം പറയുന്നത് മുഴുവന്‍ ഓവറും എറിഞ്ഞുള്ള ഒരു സാധാരണ മത്സരം സാധ്യമല്ലെന്നതാണ്.
എല്ലാ കണ്ണുകളും മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലേയ്ക്കാണ്. മൈതാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പാകിസ്ഥാന് അണിനിരക്കുമ്പോള്‍ മഴ കളിക്കുമോ എന്ന ആശങ്ക നിലനില്്കകുകയാണ്. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ഓരോ മത്സരം വീതം മഴ നഷ്ടമാക്കിയിരുന്നു.
തോറ്റ് തുടങ്ങിയ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരെ തിരിച്ചുവരവ് നടത്തിയെങ്കിലും ഓസ്ട്രേലിയയോട് അടിപതറി. ഇന്ത്യ ദക്ഷിണാഫ്രിക്കയേയും ഓസ്ട്രേലിയയേയും മികച്ച രീതിയിലാണ് നേരിട്ടത്. കുല്‍ദീപ് യാദവിനെ മാറ്റി മുഹമ്മദ് ഷമിയെ മത്സരത്തില്‍ ഉള്‍പ്പെടുത്തിയേക്കും.
മുഹമ്മദ് ആമിറാണ് പാക് കരുത്ത്. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം കഴിഞ്ഞ മത്സരത്തില്‍ പുറത്തെടുത്ത ആമിര്‍ മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഇന്ത്യയും പാക്കിസ്ഥാനും മികച്ചൊരു മത്സര വീര്യം കാഴ്ചവയ്ക്കുമെന്നുറപ്പാണ് .