CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 46 Seconds Ago
Breaking Now

മാനവതയുടെ നേതൃത്വത്തില്‍ യുബിഎംഎ സംഘടിപ്പിക്കുന്ന യോഗാ ക്ലാസ് ഇന്ന് ബ്രിസ്റ്റോളിലെ ഫിൽട്ടൻ സ്പോർട്സ് ഹാളിൽ

യോഗ ശരീരത്തിനും മനസിനും നല്‍കുന്ന ആശ്വാസം വളരെ വലുതാണ്. അത് അനുഭവിച്ചറിയാനുള്ള അവസരമാണ്  ബ്രിസ്റ്റോളിലെ മലയാളി കൾക്കായി യുബിഎംഎ ഒരുക്കുന്നത്. മാനവതയുടെ സ്ഥാപകന്‍ ശ്രീ ശ്രീനിവാസ് അല്ലൂരിയുടെ നേതൃത്വത്തിലുള്ള ക്ലാസ് ഇന്ന് വൈകീട്ട് 5.30ന് തുടങ്ങി 8 മണിയ്ക്ക് അവസാനിയ്ക്കും. കുട്ടികൾക്കും മുതിർന്നവർക്കും ആയി പ്രത്യേകം സെഷനുകൾ, ജങ്ക് ഫുഡിന്റെ  ദോഷവശങ്ങളും അവയ്ക്കുള്ള പ്രതിവിധികളും,, വിവിധ വ്യായാമരീതികൾ തുടങ്ങി ഏവർക്കും ഉപകാര പ്രദമായ നിരവധി കാര്യങ്ങൾ പഠിപ്പിക്കുന്ന  ഇന്നത്തെ  ക്ലാസുകളിൽ പങ്കെടുക്കാൻ ഏവരേയും ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നവെന്ന്  UBMA പ്രസിഡണ്ട് ജാക്സൺ ജോസഫും, സെക്രടറി ജോൺ ജോസഫും അറിയിക്കുന്നു.

 

സ്ഥലം 

ഫില്‍ടണ്‍ സ്‌പോര്‍ട്‌സ് സെന്റര്‍

ELM park, BS34 ൭പ്സ്

സമയം:5.30  മുതൽ 8 വരെ




കൂടുതല്‍വാര്‍ത്തകള്‍.