CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 21 Seconds Ago
Breaking Now

നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു ; സിസിടിവി നോക്കിയ ഉടമ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം

എന്തോ അകത്തേക്ക് ഇടുന്നതും തീ ആളികത്തുന്നതും കാണാം. ഇതോടെ ഇയാള്‍ ഓടി മറയുന്നു.

കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. ഇതെങ്ങനെ സംഭവിച്ചെന്ന് അറിയാനായി ഉടമ സിസിടിവി ദൃശ്യം കണ്ടപ്പോഴാണ് ഞെട്ടിയത്. ഒരു മനുഷ്യരൂപത്തെയാണ്കാറിന് സമീപംകണ്ടത്.

തലമുഴുവന്‍ കറുത്ത തുണി കൊണ്ട് മൂടിയ മനുഷ്യരൂപം കാറിന് നേരെ നടന്ന് അടുത്തു. കാറിന് ചുറ്റും നടന്ന ശേഷം വാതില്‍ ചില്ല് തകര്‍ത്തു.എന്തോ അകത്തേക്ക് ഇടുന്നതും തീ ആളികത്തുന്നതും കാണാം. ഇതോടെ ഇയാള്‍ ഓടി മറയുന്നു.

ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സ്ഥലം എവിടെയെന്ന് വ്യക്തമല്ല. നിരവധി പേരാണ് ഷെയര്‍ചെയ്തിരിക്കുന്നത്. കാറിന് തീ പിടിച്ചത് എങ്ങനെയാണെന്നും ഇത് ചെയ്തയാളിന്റെ ഉദ്ദേശ്യമെന്തെന്നുമാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കവേ തീപടര്‍ന്നതാകാമെന്ന് ചിലര്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.