CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 5 Minutes 4 Seconds Ago
Breaking Now

രണ്ട് ദിവസം കൂടി കനത്ത മഴ; ഇടിമിന്നലും, ആലിപ്പഴം വീഴ്ചയും, വെള്ളപ്പൊക്കവും; മെറ്റ് ഓഫീസിന്റെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം; ക്രിക്കറ്റ് ലോകകപ്പ് മാത്രമല്ല ബ്രിട്ടനില്‍ ജനങ്ങളുടെ ജീവിതവും വെള്ളത്തിലാകും!

കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ കൂടി നേരിടുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം

രണ്ട് ദിവസം കൂടി ബ്രിട്ടനില്‍ കനത്ത മഴ വീശിയെത്തുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴവൃഷ്ടിയും, ഇടിമിന്നലും കൂടി അകമ്പടി സേവിക്കുന്നതോടെ പലയിടത്തും വെള്ളപ്പൊക്കത്തിനും, ഗതാഗത തടസ്സവും നേരിടും. മെറ്റ് ഓഫീസ് യെല്ലോ ജാഗ്രതാ നിര്‍ദ്ദേശമാണ് ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. യാത്ര ചെയ്യുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. 

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടാണ് മോശം കാലാവസ്ഥയുടെ ദുരിതം പ്രധാനമായും അനുഭവിക്കുക. നോര്‍ത്തേണ്‍ പ്രദേശമായ ഹള്‍ വരെ ഇതിനാല്‍ മുന്നറിയിപ്പ് നീട്ടിയിരിക്കുകയാണ് കാലാവസ്ഥാ പ്രവചനക്കാര്‍. വീടുകളിലും, ബിസിനസ്സ് സ്ഥാപനങ്ങളും പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനാണ് മെറ്റ് ഓഫീസ് ആവശ്യപ്പെടുന്നത്. 

കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ കൂടി നേരിടുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇവിടങ്ങളില്‍ ബസ്, ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ ഇടയുണ്ട്. ഇതോടൊപ്പം വീടുകളിലും, സ്ഥാപനങ്ങളിലും പവര്‍ കട്ടും നേരിടും. 15 എംഎം മുതല്‍ 50 എംഎം വരെ മഴയാണ് രാജ്യത്തെ പല ഭാഗങ്ങളിലും മഴ പെയ്തിറങ്ങുക. 

28 വര്‍ഷത്തിനിടെ ഏറ്റവും തണുപ്പേറിയ ജൂണ്‍ മാസമാണ് ഈ ആഴ്ച കടന്നുപോകുന്നത്. അടുത്ത ആഴ്ചയോടെ വെയിലും, ചൂടും തിരിച്ചെത്തുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.