CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 45 Seconds Ago
Breaking Now

കൊടികുന്നില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തു ; ആഘോഷിച്ച് ബിജെപി ; ശകാരിച്ച് സോണിയ ഗാന്ധിയും

കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനെ ബിജെപി അംഗങ്ങള്‍ ഡെസ്‌കിലടിച്ച് സ്വാഗതം ചെയ്തിരുന്നു

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് കേരളത്തില്‍ നിന്നുള്ള എം.പിയായ കൊടിക്കുന്നില്‍ സുരേഷിന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വക ശകാര വര്‍ഷം.  സ്വന്തം ഭാഷ വശമില്ലാഞ്ഞിട്ടാണോ കടമെടുത്ത ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് ചോദിച്ചായിരുന്നു ശകാരം. ഇതോടെ കൊടുക്കുന്നിലിന് തൊട്ട് പിന്നാലെ വന്ന കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സത്യപ്രതിജ്ഞ മലയാളത്തിലാക്കി.

തുടര്‍ന്ന്, രമ്യ ഹരിദാസ്, ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, ടി.എന്‍ പ്രതാപന്‍,ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ എന്നിവരോടും മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ നിര്‍ദേശിക്കുകയും ചെയ്തുവെന്നാണ് സൂചന.

കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനെ ബിജെപി അംഗങ്ങള്‍ ഡെസ്‌കിലടിച്ച് സ്വാഗതം ചെയ്തിരുന്നു. കേരളത്തില്‍ നിന്നെത്തിയ എം പി ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനായിരുന്നു ബിജെപി എംപിമാരുടെ അഭിനന്ദനം.

 




കൂടുതല്‍വാര്‍ത്തകള്‍.