CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 37 Seconds Ago
Breaking Now

ലണ്ടന്‍ അധികൃതര്‍ക്കും, പോലീസിനും സന്തോഷിക്കാം; തലസ്ഥാനത്തെ കൊലപാതകങ്ങള്‍ പുതിയ നാഴികക്കല്ല് തൊട്ടു; ലിസ്റ്റ് നീണ്ട് 60-ല്‍ എത്തി; വെള്ളിയാഴ്ച മുതല്‍ കൊല്ലപ്പെട്ടത് നാല് പേര്‍!

തലസ്ഥാനത്തെ കീഴടക്കുന്ന അക്രമസംഭവങ്ങള്‍ ദേശീയ നാണക്കേടാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

നൂറോളം വരുന്ന ജനക്കൂട്ടം സ്ട്രാറ്റ്‌ഫോര്‍ഡില്‍ പോലീസിനെ അക്രമിക്കുന്ന കാഴ്ച കണ്ട് പൊതുജനം അമ്പരന്ന് ഇരിക്കുകയാണ്. ഇതിനിടെ ലണ്ടന് നാണക്കേടിന്റെ പുതിയൊരു കിരീടം കൂടി ലഭിച്ചിരിക്കുന്നു. 2019 ആരംഭിച്ച് ആറ് മാസം പിന്നിടുമ്പോള്‍ തലസ്ഥാനത്തെ കൊലപാതകങ്ങളുടെ എണ്ണം 60-ല്‍ എത്തി. 42-കാരനായ മനുഷ്യനെ പുലര്‍ച്ചെ കുത്തിക്കൊന്നതോടെയാണ് പട്ടിക ഈ നാഴികക്കല്ല് താണ്ടിയത്. 

ഈ ആഴ്ചാവസാനം ലണ്ടനില്‍ കൊല്ലപ്പെടുന്ന നാലാമത്തെ വ്യക്തിയാണ് ഇദ്ദേഹം. വെള്ളിയാഴ്ച ടവര്‍ ഹാംലെറ്റ്‌സില്‍ ഒരാളെ കുത്തിക്കൊന്ന ശേഷം ശനിയാഴ്ച രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറി. ഒരു കൗമാരക്കാരന്‍ വെടിയേറ്റ് മരിച്ചപ്പോള്‍ മറ്റൊരാളുടെ ജീവനെടുത്തത് കത്തിക്കുത്താണ്. ഈസ്റ്റ് ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡിലാണ് ഒടുവിലത്തെ അക്രമം നടന്നത്. വെസ്റ്റ്ഫീല്‍ഡ് ഷോപ്പിംഗ് സെന്ററില്‍ കവര്‍ച്ച അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേര്‍ക്ക് നൂറോളം പേര്‍ കുപ്പികള്‍ എറിഞ്ഞ സംഭവത്തിന് പിന്നാലെയാണ് കൊല. 

ഇന്ന് രാവിലെ ലെയ്റ്റണ്‍സ്റ്റോണില്‍ 28-കാരന് വെടിയേറ്റിട്ടുണ്ട്, ഇയാളെ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു. ഇരയുടെ സ്ഥിതി ഗുരുതരമല്ലെന്നതാണ് ആശ്വാസമായത്. മറ്റൊരു സംഭവത്തില്‍ സൗത്ത് വെസ്റ്റ് ലണ്ടനിലെ ടുള്‍സെ ഹില്‍സില്‍ വെടിയേറ്റ 17-കാരന്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. തലസ്ഥാനത്തെ കീഴടക്കുന്ന അക്രമസംഭവങ്ങള്‍ ദേശീയ നാണക്കേടാണെന്ന് സംഭവത്തില്‍ വാക്‌പോരിന് തുടക്കം കുറിച്ച് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

ലണ്ടന്‍ മേയര്‍ സാദിഖ് ഖാനുമായുള്ള ട്വിറ്റര്‍ പോരാട്ടത്തിലാണ് നഗരത്തിലെ കൊലപാതകങ്ങള്‍ മോശം ഭരണം മൂലമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.