CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 52 Seconds Ago
Breaking Now

ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ കാര്‍മ്മികത്വത്തില്‍ സ്റ്റീവനേജില്‍ വിദ്യാരംഭം നടത്തി

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ നിര്‍ദ്ധിഷ്ഠ മിഷനായ സ്റ്റീവനേജില്‍ പെന്തകോസ്ത് തിരുന്നാളിനോടനുബന്ധിച്ചു വിദ്യാരംഭം നടത്തി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജും, സീറോ മലബാര്‍ സഭയുടെ ലണ്ടന്‍ റീജണല്‍ ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയാണ് വിശുദ്ധബലി അര്‍പ്പണത്തിനു ശേഷം കുരുന്നുകളെ എഴുത്തിനിരുത്തിയത്.  

ജ്ഞാനത്തിന്റെയും അറിവിന്റെയും ഉറവിടമായ പരിശുദ്ധാത്മാവിന്റെ ശ്ലീഹന്മാരിലേയ്ക്കുള്ള കടന്നുവരവിനെയും, അപ്പോള്‍ ക്രിസ്തു ശിഷ്യര്‍ക്ക് ലഭിച്ച ബഹുഭാഷാ വരവും, കത്തോലിക്കാ സഭയുടെ ആരംഭവും തിരുസ്സഭ ധ്യാനിക്കുന്ന പന്തക്കുസ്താ തിരുന്നാളിനോടനുബന്ധിച്ചുള്ള ദിനങ്ങളിലാണ് കത്തോലിക്കാ ദേവാലയങ്ങളില്‍ വിദ്യാരംഭം കുറിക്കല്‍ കര്‍മ്മം നടത്തുന്നത്. 

അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ ആദ്യാക്ഷരം കുറിച്ച് കൈപിടിച്ച് പ്രവേശിപ്പിക്കുന്നതിന്റെ ആരംഭ ആഹ്‌ളാദവും, അപരിചിത്വത്തിന്റെ ആശങ്കകളും കുട്ടികളുടെ മുഖ ഭാവങ്ങളില്‍ നിഴലിച്ചപ്പോള്‍ കണ്ടു നിന്നവരില്‍ ചിരിപടര്‍ത്തി. 

കുട്ടികളെ മാതാപിതാക്കള്‍ വൈദികരുടെ അടുത്തു കൊണ്ട് വരുകയും, പേര് പറഞ്ഞു ശിഷ്യരായി സമര്‍പ്പിക്കുകയും തുടര്‍ന്ന്  വൈദികന്‍, ഗുരു ശിഷ്യ സ്‌നേഹബന്ധത്തിന്റെ പ്രകടനമായി മടിയില്‍ പിടിച്ചിരുത്തി വിജ്ഞാനത്തിന്റെയും, വിവേകത്തിന്റെയും, ബുദ്ധിയുടെയും വരദാനമായ പരിശുദ്ധാല്മ അഭിഷേകത്തിനായി പ്രാര്‍ത്ഥിച്ച ശേഷം, പാത്രത്തില്‍ നിരത്തിയിരിക്കുന്ന ഉണക്ക കുത്തരിയില്‍ കുരിശു വരച്ചുകൊണ്ടു അക്ഷര ലോകത്തേയ്ക്ക് പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്ക്, തുടര്‍ന്ന് ദൈവത്തിനു സ്തുതി എന്ന് പറയിപ്പിച്ച് ആദ്യാക്ഷരങ്ങളായ ഇംഗ്ലീഷിലെ 'എ' മലയാളത്തില്‍ 'അ' യും കുറിച്ച് ഗുരുവിന് സ്തുതിയും ചൊല്ലിപ്പിച്ചാണ്  വിദ്യാരംഭം കുറിക്കല്‍ ചടങ് നടത്തിയത്. 

പള്ളിയിലെ നേര്‍ച്ചകാണിക്കയില്‍ തുട്ട് നിക്ഷേപിച്ചു പ്രാര്‍ത്ഥിച്ചും, നന്ദിയും, വിശ്വാസവും പ്രഖ്യാപിച്ചുമാണ് കുട്ടികള്‍ ഭവനങ്ങളിലേക്ക് തിരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.