കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷം വിവാദമായി. ചെന്നൈയില്‍ കോളേജ് തുറക്കുന്ന ദിവസം ബസുകള്‍ പിടിച്ചെടുത്ത് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അപകടകരമായ ആഘോഷമായ ബസ് ഡേയാണ് പ്രശഅനമായത്.
നഗരത്തിലെ തിരക്കുള്ള റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുകളില്‍ വിദ്യാര്‍ത്ഥികള്‍ കയറുകയും ബ്രേക്കിട്ടതോടെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ തെറിച്ച് മുന്നിലേക്ക് വീഴുകയും ചെയ്തു. ബസ് ഡ്രൈവര്‍ പെട്ടെന്ന് വാഹനം ബ്രേക്കിട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. ബസിന് മുകളിലും വിന്‍ഡോ സീറ്റിലും തൂങ്ങിക്കിടന്നും മുദ്രാവാക്യം വിളിച്ചും ചുവടുവയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പോലീസെത്തി 17 ഓളം പേരെ കസ്റ്റഡിയിലെടുത്തു. 24 പേരെ സിസിടിവി ദൃശ്യത്തില്‍ നിന്ന് തിരിച്ചറിഞ്ഞു. ചെന്നൈ പച്ചയ്യപ്പാസ് കോളേജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായിരിക്കുന്നത്. അംബേദ്കര്‍ കോളേജിലേയും പച്ചയ്യപ്പാസ് കോളേജിലേയും വിദ്യാര്‍ത്ഥികള്‍ നടത്തിയ ബസ്‌ഡേ ആഘോഷമാണ് പ്രശ്‌നമായത്. കോടതി വിലക്കുണ്ടായിട്ടും കുട്ടികളുടെ അപകടകരമായ ആഘോഷം വീണ്ടും നടക്കുന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ് .