CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 12 Minutes 16 Seconds Ago
Breaking Now

ഇന്ത്യ-പാക് ക്രിക്കറ്റിന്റെ പേരില്‍ സാനിയ മിര്‍സയെ ട്രോളിയവരുടെ വായടപ്പിച്ച് വിരേന്ദര്‍ സെവാഗും, ഷൊയിബ് അക്തറും

പാകിസ്ഥാന്‍ തോറ്റതിന് സാനിയ മിര്‍സയെ ആളുകള്‍ കുറ്റം പറയുകയാണെന്ന് അക്തര്‍

മൈതാനത്ത് കളിക്കാന്‍ ഇറങ്ങുന്ന കളിക്കാരുടെ കുടുംബത്തെ അടക്കം തെറിവിളിക്കുന്നത് ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഈ രീതിയുടെ ഏറ്റവും വലിയ ഇരയാണ്. വിരാട് നന്നായി ബാറ്റ് ചെയ്താല്‍ കൈയടിയും, മറിച്ചായാല്‍ ഭാര്യ അനുഷ്‌ക ശര്‍മ്മയെ ട്രോളുന്നതുമാണ് നാട്ടുകാരുടെ വിനോദം. ഇതിന് ബാറ്റ് കൊണ്ട് തന്നെ മറുപടി പറഞ്ഞാണ് വിരാട് ആനന്ദം കണ്ടെത്തുന്നത്. 

ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം കഴിഞ്ഞതോടെ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷൊയിബ് മാലിക്കിന്റെ ഭാര്യയും ഇന്ത്യക്കാരിയുമായ സാനിയ മിര്‍സയ്ക്ക് നേരെയാണ് സൈബര്‍ അക്രമണം രൂക്ഷമായത്. ഇതിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരേന്ദര്‍ സെവാഗും, മുന്‍ പാക് പേസര്‍ ഷൊയിബ് അക്തറുമാണ് രംഗത്ത് വന്നിരിക്കുന്നത്. കളിക്കളത്തില്‍ താരങ്ങള്‍ ശോഭിച്ചില്ലെങ്കില്‍ അവരുടെ കുടുംബക്കാരെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് ഇവര്‍ വ്യക്തമാക്കി. 

ഭര്‍ത്താവ് ഷൊയിബ് മാലിക്കിനൊപ്പം പാക് ടീമുമായി രാത്രിയില്‍ ഡിന്നറിന് പോയ സാനിയയുടെ ചിത്രങ്ങള്‍ പുറത്തുവന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ഏഴാം തവണയും ഇന്ത്യയോട് തോറ്റതോടെ സാനിയയെ അക്രമിക്കാന്‍ ഈ ചിത്രങ്ങള്‍ ഉപയോഗിക്കപ്പെട്ടു. നിരവധി പ്രമുഖര്‍ സാനിയയെ രൂക്ഷമായി വിമര്‍ശിച്ചു. ഇതിന് സാനിയ മറുപടിയും നല്‍കി. 

പാകിസ്ഥാന്‍ തോറ്റതിന് സാനിയ മിര്‍സയെ ആളുകള്‍ കുറ്റം പറയുകയാണെന്ന് അക്തര്‍ ആഞ്ഞടിച്ചു. അവര്‍ എങ്ങിനെയാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്? ഇന്ത്യക്കാരും, പാകിസ്ഥാനികളും നടത്തുന്ന അക്രമം നേരിടലാണ് സാനിയയുടെ പ്രധാന പണി. ഇപ്പോള്‍ പാകിസ്ഥാനികളാണ് അവരുടെ പിന്നാലെ പോകുന്നത്. ഷൊയിബ് മാലിക് അവരുടെ ഭര്‍ത്താവാണ്, അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചതില്‍ എന്താണ് തെറ്റ്?, അക്തര്‍ ചോദിച്ചു. 

കളിക്കാരുടെ പ്രൊഫഷണല്‍, വ്യക്തി ജീവിതങ്ങളെ ബന്ധിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സെവാഗ് വ്യക്തമാക്കി. മാലിക് റണ്‍ സ്‌കോര്‍ ചെയ്യുന്നില്ലെങ്കില്‍ ഒഴിവാക്കണമെന്ന് പറയാമെന്നല്ലാതെ ഭാര്യക്കൊപ്പം ഭക്ഷണം കഴിച്ചതിനെ ചോദ്യം ചെയ്യുന്നതെന്തിന്?, സെവാഗ് ചോദിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.