CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 6 Seconds Ago
Breaking Now

വിരാട് കോഹ്‌ലിയുടെ ഇന്ത്യ കാവിപ്പടയാകും; ഇംഗ്ലണ്ടിന് എതിരായ മത്സരത്തില്‍ നീല ജഴ്‌സിക്ക് പകരം ഓറഞ്ച് ജഴ്‌സി; കാരണം ഇത്

ജഴ്‌സിയുടെ കോളറില്‍ നീലനിറം സ്ഥാനം പിടിക്കുകയും ചെയ്യും.

മെന്‍ ഇന്‍ ബ്ലൂ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുദ്രാവാക്യം തന്നെ ഇതാണ്. നീലക്കുപ്പായം അണിഞ്ഞ് കളത്തിലിറങ്ങുന്നത് തന്നെയാണ് ഇതിന് കാരണം. ജൂണ്‍ 30ന് ഇംഗ്ലണ്ടിന് എതിരായ മത്സരത്തില്‍ ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ ടീം നീലപ്പടയ്ക്ക് പകരം കാവിപ്പടയാകും. 

ലോകകപ്പില്‍ നീല കിറ്റ് അണിഞ്ഞ് എത്തുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ മാത്രം ഇത് മാറ്റേണ്ടി വരും. 2019 ലോകകപ്പ് ആതിഥേയരായ ഇംഗ്ലണ്ടും നീല കുപ്പായം അണിയുന്നതാണ് ഇതിന് കാരണം. ആതിഥേയര്‍ എന്ന നിലയില്‍ ജഴ്‌സി മാറാതെ കളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. 

ഇതോടെ വിരാട് കോഹ്‌ലിയും സംഘവും നീലയ്ക്ക് പകരം ഓറഞ്ച് നിറത്തിലുള്ള ജഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജഴ്‌സിയുടെ കോളറില്‍ നീലനിറം സ്ഥാനം പിടിക്കുകയും ചെയ്യും. ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രണ്ട് തരത്തിലുള്ള കിറ്റുകള്‍ വേണമെന്നാണ് നിബന്ധന. 

ഈ ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക ബംഗ്ലാദേശിന് എതിരെ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ പതിവ് പച്ച ജഴ്‌സിക്ക് പകരം മഞ്ഞ ജഴ്‌സിയാണ് അണിഞ്ഞത്. ഇന്ത്യയുടെ അടുത്ത മത്സരം അഫ്ഗാനിസ്ഥാന് എതിരെയാണ്. ആ മത്സരത്തില്‍ നീല ജഴ്‌സിയുള്ള അഫ്ഗാന്‍ മറ്റൊരു നിറത്തില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.