CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 44 Seconds Ago
Breaking Now

മലയാളത്തിലെ ജീവിതോന്മുഖമായ രചനകളുടെ തമ്പുരാന്‍ കെ .പി.രാമനുണ്ണിയുമായി ഈ ജൂണ്‍ 29 ന് ലണ്ടനില്‍ മുഖാമുഖം ഒരുക്കുന്നു ...ഈ വര്‍ഷത്തെ ജൂണ്‍ ആമോദങ്ങള്‍ക്ക് ആരവം

കൂട്ടുവാനായി 'കട്ടന്‍ കാപ്പിയും കവിതയും ' സദസ്സിലേക്ക് വിശിഷ്ട്ടാതിഥിയായി വരുന്നത് മലയാളത്തിലെ പ്രമുഖ സാഹിത്യകാരാനായ ശ്രീ : കെ.പി .രാമനുണ്ണിയാണ് . സൂഫി പറഞ്ഞ കഥ , ദൈവത്തിന്റെ പുസ്തകം , ജീവിതത്തിന്റെ പുസ്തകം എന്നീ നോവല്‍ രചനകള്‍ക്ക് കേരള  കേന്ദ്ര സാഹിത്യ അക്കാദമി ,വയലാര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മലയാളത്തിലെ നോവലിസ്റ്റും , ചെറുകഥാകൃത്തുമായ കെ.പി .രാമനുണ്ണി ധാരാളം ലേഖന സമാഹാരങ്ങളും എഴുതിയിട്ടുള്ള ഒരു സാഹിത്യ വല്ലഭനാണ് .

'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ മനര്‍പാര്‍ക്കിലുള്ള 'കേരള ഹൌസി'ല്‍ വെച്ച് , ഈ മാസം ജൂണ്‍ 29 ന് ശനിയാഴ്ച്ച വൈകീട്ട് അരങ്ങേറുന്ന കലാസാഹിത്യ കൂട്ടായ്മയിലാണ് ഇദ്ദേഹം നമ്മോട്  സാസാരിക്കുന്നു .എഴുത്തും പ്രഭാഷണവുമായി കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക ലോകത്ത് എന്നും സ്ഥിരസാന്നിദ്ധ്യമായി  നിറഞ്ഞു നില്‍ക്കുന്ന ഒരു എഴുത്തുകാരനാണ് പൊനാന്നിക്കാരനായ മുന്‍ ബാങ്കുദ്യോഗസ്ഥനും , മാധ്യമം വാരികയുടെ പത്രാധിപരുമായിരുന്ന കെ.പി രാമനുണ്ണി . 

ധാരാളം ലേഖന സമാഹാരങ്ങളടക്കം ,'പുരുഷ വിലാപം , പ്രകാശം പരത്തുന്ന ആണ്‍കുട്ടി , പ്രണയ പര്‍വ്വം , അവള്‍ മൊഴിയുകയാണ് , ജാതി ചോദിക്കുക , കുര്‍ക്‌സ് ,വേണ്ടപ്പെട്ടവന്റെ കുരിശ് , 

വിധാതാവിന്റെ ചിരി ' എന്നിങ്ങനെ വിശ്വാസവും മിത്തും കൂട്ടിക്കലര്‍ത്തി ജീവിതഗന്ധികളായ അനേകം കഥാസമാഹാരങ്ങളും കെ.പി.ആര്‍ എഴുതി പുറത്തിറക്കിയിട്ടുണ്ട്  ശ്രീ : കെ.പി .രാമനുണ്ണിയെ നേരിട്ടു കാണുവാനും അദ്ദേഹത്തിന്റെ ജീവിതോന്മുഖമായ രചനകളെ കുറിച്ച് ചര്‍ച്ച ചെയ്യുവാനും  മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാ ഭാഷാസ്‌നേഹികളേയും ജൂണ്‍ അവസാനത്തെ ശനിയാഴ്ച കേരള ഹൌസിലേക്ക് സ്വാഗതം ചെയ്യുന്നു .സമയം ഉച്ചതിരിഞ്ഞ് 5 .30 മുതല്‍ 

DATE: SATURDAY 29TH JUNE 2019. FROM 5.30PM. 

VENUE: KERALA HOUSE,  671 ROMFORD ROAD, MANOR PARK, LONDON E12 5AD.

Free parking is available on the following roads on Saturday  Durham Road, Albany Road, Wentworth Road & Clarance Road.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.