CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 51 Minutes 56 Seconds Ago
Breaking Now

ക്രിക്കറ്റ് ലോകകപ്പ് ആര് വിജയിക്കണം; ഇന്ത്യ വിജയിക്കട്ടെയെന്ന് ആശംസിച്ച് പാക് ബൗളര്‍ ഹസന്‍ അലി; അബദ്ധം മനസ്സിലാക്കി ട്വീറ്റ് പിന്‍വലിച്ചു

2019 ലോകകപ്പില്‍ ഇന്ത്യ വിജയിക്കട്ടെയെന്ന് ആശംസിച്ചാണ് ഹസന്‍ അലി കുഴപ്പത്തില്‍ ചാടിയത്

ലോകകപ്പ് ക്രിക്കറ്റ് അതിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടിട്ടില്ല. ഇന്ത്യപാക് അഭിമാന പോരാട്ടത്തില്‍ ഇന്ത്യ വീണ്ടും വിജയിക്കുകയും ചെയ്തു. ഇതോടെ പാക് ക്രിക്കറ്റ് താരങ്ങള്‍ ടൂര്‍ണമെന്റില്‍ തന്നെ തോല്‍വി സമ്മതിച്ച മട്ടാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് പാക് പേസര്‍ ഹസന്‍ അലി അബദ്ധത്തില്‍ ആ ട്വീറ്റ് ചെയ്തത്. 

2019 ലോകകപ്പില്‍ ഇന്ത്യ വിജയിക്കട്ടെയെന്ന് ആശംസിച്ചാണ് ഹസന്‍ അലി കുഴപ്പത്തില്‍ ചാടിയത്. തെറ്റ് മനസ്സിലാക്കിയതോടെ വാക്കുകള്‍ താരത്തിന് പിന്‍വലിക്കേണ്ടിയും വന്നു. മാഞ്ചസ്റ്ററില്‍ മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ 89 റണ്ണിനാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. 

ആജ് തക് മാധ്യമപ്രവര്‍ത്തക മുംതാസാണ് വിരാട് കോഹ്‌ലിയെയും സംഘത്തെയും പ്രശംസിച്ച് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായാണ് പാക് പേസര്‍ ഹസന്‍ അലി താങ്കളുടെ ആഗ്രഹം സഫലമാകും എന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. തന്റെ അബദ്ധം തിരിച്ചറിഞ്ഞതോടെ അലി ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. 

ടൂര്‍ണമെന്റില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ട താരമാണ് അലി. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ 9 ഓവറില്‍ 84 റണ്ണാണ് അടിച്ചുകൂട്ടിയത്. ലോകകപ്പ് ചരിത്രത്തില്‍ ഏതെങ്കിലും പാക് ബൗളര്‍ വഴങ്ങിയ ഏറ്റവും ഉയര്‍ന്ന റണ്ണായിരുന്നു ഇത്. 

പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ തോല്‍വികള്‍ക്ക് രൂക്ഷവിമര്‍ശനം നേരിടുകയാണ്. ഇതിനിടെയാണ് ഇന്ത്യ വിജയിക്കട്ടെയെന്ന് ആശംസിച്ച് ഹസന്‍ അലി കുഴപ്പത്തില്‍ പെട്ടത്. 

 




കൂടുതല്‍വാര്‍ത്തകള്‍.