CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 23 Seconds Ago
Breaking Now

ഈ വര്‍ഷം ഒക്ടോബറോടെ പാകിസ്ഥാനില്‍ തീവ്രവാദം ഇല്ലാതാക്കാന്‍ നടപടി വേണം ; ഇല്ലെങ്കില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്ടിഎഫിന്റെ മുന്നറിയിപ്പ്

എഫ്എഫ്ടിയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പാകിസ്ഥാന് സാമ്പത്തിക രംഗത്ത് അന്താരാഷ്ട്ര ഉപരോധം നേരിടേണ്ടിവരും

ഈ വര്‍ഷം ഒക്ടോബറോടുകൂടി പാകിസ്ഥാനിലെ തീവ്രവാദം ഇല്ലാതാക്കന്‍ നടപടി സ്വീകരിക്കണമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) കര്‍ശന നിര്‍ദ്ദേശം. യുഎന്‍ നിര്‍ദ്ദേശിച്ച കര്‍ശ്ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പാകിസ്ഥാന കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും എഫ്ടിഎഫ് മുന്നറിയിപ്പുനല്‍കി. സമിതിയില്‍ ചൈന പാകിസ്ഥാന് അനുകൂലമായി നിലപാടെടുത്തെങ്കിലും ഫലമുണ്ടായില്ല. നേരത്തെയും പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് സമിതി കുറ്റപ്പെടുത്തി. രാജ്യത്തെ തീവ്രവാദം ഇല്ലാതാക്കുന്നതിനോ ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ്സ് മരവിപ്പിക്കുന്നതിനോ മതിയായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സമിതി ആരോപിക്കുന്നു. 

എഫ്എഫ്ടിയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പാകിസ്ഥാന് സാമ്പത്തിക രംഗത്ത് അന്താരാഷ്ട്ര ഉപരോധം നേരിടേണ്ടിവരും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാകിസ്ഥാനെതിരെ നലപാടെടുത്തു. യുഎന്‍ പ്രഖ്യാപിച്ച ഭീകരര്‍ക്കെതിരെ പോലും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും സമിതി കുറ്റപ്പെടുത്തി. 

എന്നാല്‍, ലഷ്‌കര്‍ ഇ ത്വയ്ബ, ജമാഅത്ത് ഉജ് ദവ, ഫലാ ഇന്‍സാനിയാത്, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ 700ഓളം ആസ്തികള്‍ മരവിപ്പിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. അത് മതിയായ നടപടിയല്ലെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കി.പാകിസ്താനെ സംബന്ധിച്ച് നിര്‍ണ്ണായക താക്കീതാണിത്.




കൂടുതല്‍വാര്‍ത്തകള്‍.