CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 42 Seconds Ago
Breaking Now

വിവാഹമോചനത്തിന് കേസ് നല്‍കി 4ാം ദിനം ഭാര്യയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍; മരിച്ചാല്‍ ഉത്തരവാദി ഡോക്ടര്‍ ഭര്‍ത്താവെന്ന് സുഹൃത്തിനോട് വെളിപ്പെടുത്തിയത് വഴിത്തിരിവായി

ടൊറന്റോയിലാണ് മൂന്ന് മക്കളുടെ രക്ഷിതാക്കളായ ഈ ഡോക്ടര്‍ ദമ്പതികള്‍ താമസിച്ചിരുന്നത്.

എന്നെങ്കിലും തന്നെ കാണാതായാല്‍ അതിന് ഉത്തരവാദി ഭര്‍ത്താവ് തന്നെയാകുമെന്ന് വെളിപ്പെടുത്തിയ ഭാര്യയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍. വിവാഹമോചനത്തിന് കേസ് നല്‍കി നാലാം ദിവസമാണ് 40കാരിയായ എലാന ഫ്രിക്ഷാംജി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് ഷാംജിയാണ് കേസിലെ പ്രതി.

ടൊറന്റോയിലാണ് മൂന്ന് മക്കളുടെ രക്ഷിതാക്കളായ ഈ ഡോക്ടര്‍ ദമ്പതികള്‍ താമസിച്ചിരുന്നത്. പുറമെ നിന്നുള്ളവര്‍ക്ക് ഇവരുടെ കുടുംബജീവിതം സുഖകരമെന്ന് തോന്നിയിരുന്നെങ്കിലും ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചിരുന്ന വ്യക്തിയായിരുന്നു ഷാംജി. വിവാഹം ചെയ്ത് 12 വര്‍ഷത്തോളം ഇതുതന്നെയായിരുന്നു സ്ഥിതി. അക്രമത്തിന് പുറമെ ഭാര്യയുടെ സോഷ്യല്‍ മീഡിയ, സാമ്പത്തിക ഉപയോഗങ്ങള്‍ ഇയാള്‍ നിയന്ത്രിച്ചു. 

ഭര്‍ത്താവ് കഴുത്തിന് കുത്തിപ്പിടിച്ച് ബോധം പോയ എലാന ഒരിക്കല്‍ പോലീസിനെ വിളിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീട്ടില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ഇവര്‍ സുഹൃത്തുക്കളോട് മനസ്സ് തുറന്നത്. ഇതിനിടെ ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നതായി മനസ്സിലാക്കിയതോടെ ഫിസിഷ്യനായ എലാന വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. 

നാലാം ദിവസം ഭാര്യയെ കാണാതായെന്ന് ഷാംജി റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്യൂട്ട്‌കേസ് എടുത്ത് ഇവര്‍ സ്ഥലംവിട്ടെന്നായിരുന്നു വിവരം. എന്നാല്‍ ഇവരുടെ വീട്ടില്‍ നിന്നും 21 മൈല്‍ അകലെ ആ സ്യൂട്ട്‌കേസ് പോലീസ് കണ്ടെത്തി. അതിനുള്ളില്‍ കാണാതായ എലാനയുടെ മൃതദേഹവും കിടന്നിരുന്നു. വീട്ടിലെ ഗരാജില്‍ വെച്ച് അക്രമിച്ച ശേഷം ശ്വാസം മുട്ടിച്ചാണ് ഷാംജി എലാനയെ കൊലപ്പെടുത്തിയത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.