CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 2 Seconds Ago
Breaking Now

മാനസിക രോഗമുള്ള മകളുടെ അബോര്‍ഷന്‍ തടയാന്‍ കോടതി വിധി നേടി കത്തോലിക്കാ വിശ്വാസിയായ അമ്മ; കുട്ടിയുടെ മനസ്സ് മാത്രമുള്ള 20-കാരിയുടെ 22 ആഴ്ച പ്രായമായ കുഞ്ഞിനെ കൊല്ലാന്‍ വിടില്ല; താന്‍ വളര്‍ത്തുമെന്ന് യുവതിയുടെ അമ്മ

സോഷ്യല്‍ വര്‍ക്കറും, അമ്മയുടെ അഭിഭാഷകരും ഗര്‍ഭം തുടരണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു

മകള്‍ ഗര്‍ഭിണിയായി അത് അബോര്‍ഷന്‍ ചെയ്യാന്‍ തീരുമാനിച്ചാല്‍ അമ്മയ്ക്ക് അതിനെ കോടതി വഴി തടയാന്‍ കഴിയുമോ? ഇതെന്ത് ചോദ്യമെന്നാണ് ചിന്തിക്കുന്നതെങ്കില്‍ കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിമാര്‍ക്ക് മുന്‍പാകെ എത്തിയ ഒരു കേസ് ഇതായിരുന്നുവെന്ന് കൂടി അറിഞ്ഞോളൂ. മാനസിക രോഗമുള്ള മകളുടെ ഗര്‍ഭം അലസിപ്പിക്കുന്നതില്‍ നിന്നും ഡോക്ടര്‍മാരെ തടഞ്ഞു കൊണ്ടാണ് ജഡ്ജിമാര്‍ വിധി പുറപ്പെടുവിച്ചത്. 

ലണ്ടനിലെ കോര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്‍ ജസ്റ്റിസ് ലീവെന്‍ വെള്ളിയാഴ്ച മറിച്ചൊരു വിധി പുറപ്പെടുവിച്ചിരുന്നു. മാനസിക പ്രശ്‌നമുള്ളവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ കോടതിയാണ് കൈകാര്യം ചെയ്യുന്ന കോടതി അബോര്‍ഷന്‍ യുവതിയുടെ ആരോഗ്യം കൂടി പരിഗണിച്ചാണെന്ന് വിധിച്ചു. എന്നാല്‍ ഇതിനെ മറികടന്നാണ് മൂന്ന് അപ്പീല്‍ ജഡ്ജിമാര്‍ തിങ്കളാഴ്ച വിധി തടഞ്ഞത്. മുന്‍ മിഡ്‌വൈഫ് കൂടിയായ അമ്മ വിധിക്കെതിരെ അപ്പീല്‍ നല്‍കിയതോടെയാണ് പുനഃപ്പരിശോധന വേണ്ടിവന്നത്. 

യുവതിയെ പരിശോധിച്ച എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ഡോക്ടര്‍മാരാണ് അബോര്‍ഷന്‍ വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്.  സ്ത്രീയുടെ മാനസിക ആരോഗ്യത്തെ ഗര്‍ഭം തുടരുന്നത് ബാധിക്കുമെന്ന് മൂന്ന് സ്‌പെഷ്യലിസ്റ്റുകള്‍ ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ച് കുഞ്ഞ് പിറന്നാല്‍ അമ്മയുടെ പെരുമാറ്റം അപകടം സൃഷ്ടിക്കും. ഗര്‍ഭം അലസിപ്പിക്കുന്നതില്‍ വലിയ പ്രശ്‌നമാണ് കുഞ്ഞിനെ പിടിച്ചെടുക്കുമ്പോള്‍ സംഭവിക്കുകയെന്നും ഇവര്‍ വ്യക്തമാക്കി. 

എന്നാല്‍ അബോര്‍ഷന് കത്തോലിക്കാ വിശ്വാസിയായ അമ്മ എതിരായിരുന്നു. കുഞ്ഞിനെ താന്‍ പരിപാലിക്കുമെന്നാണ് ഇവരുടെ നിലപാട്. സോഷ്യല്‍ വര്‍ക്കറും, അമ്മയുടെ അഭിഭാഷകരും ഗര്‍ഭം തുടരണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് ജസ്റ്റിസ് ലീവെന്റെ വിധി അട്ടിമറിച്ച് അബോര്‍ഷന്‍ തടഞ്ഞത്. 




കൂടുതല്‍വാര്‍ത്തകള്‍.