തെന്നിന്ത്യയില്‍ ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായ തമന്നയുടെ പുതിയ ഫ്‌ലാറ്റിന്റെ വില 16.60 കോടി രൂപ. മുംബൈ ജൂഹു വെര്‍സോവ ലിങ്ക് റോഡിലേ ബേവ്യു ഫ്‌ലാറ്റ് സമുച്ചയത്തിലാണ് തമന്ന റെക്കാഡ് തുകയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്. 22 നിലകളുള്ള കെട്ടിടത്തിലെ 14ാം നിലയിലാണ് തമന്നയുടെ ഫ്‌ളാറ്റ്.തമന്നയുടെയും അമ്മ രജനി ഭാട്ടിയയുടെയും പേരിലാണ് രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഒരു കോടിയോളം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ മാത്രം ചെലവായതായും റിപ്പോര്‍ട്ടുണ്ട്. മോഹവിലയ്ക്ക് തമന്ന ഈ ഫ്‌ലാറ്റ് സ്വന്തമാക്കിയതിന് പിന്നിലും ഒരു രഹസ്യമുണ്ട്. ഫ്‌ലാറ്റിനുള്ളില്‍ എവിടെനിന്ന് നോക്കിയാലും കടല്‍ കാണാം എന്നതാണ് തമന്നയെ മോഹിപ്പിച്ചത്.ഫ്‌ലാറ്റിന്റെ ഇന്റീരിയറിന് വേണ്ടി മാത്രം ഏകദേശം 2 കോടിയോളം രൂപയും ചെലവാക്കിയിട്ടുണ്ട്. കാര്‍ പാര്‍ക്കിംഗിന് വേണ്ടി രണ്ടുസ്ലോട്ടുകളും ഇവര്‍ പ്രത്യേകം വാങ്ങി.