CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 20 Seconds Ago
Breaking Now

മുനമ്പത്ത് നിന്നും കടന്ന 100 ഇന്ത്യക്കാര്‍ക്ക് എന്ത് പറ്റി? കണ്ടെത്താന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

മുനമ്പത്ത് നിന്നും 240ലേറെ പേര്‍ അനധികൃതമായിയാത്ര ചെയ്‌തെന്നാണ് കരുതുന്നത്.

കേരളത്തിലെ മുനമ്പം തുറമുഖത്ത് നിന്നും അഞ്ച് മാസം മുന്‍പ് യാത്ര ആരംഭിച്ച നൂറ് ഇന്ത്യക്കാര്‍ക്കെതിരെ ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടീസ്. മുനമ്പത്ത് നിന്നും 240ലേറെ പേര്‍ അനധികൃതമായിയാത്ര ചെയ്‌തെന്നാണ് കരുതുന്നത്. അനധികൃത കുടിയേറ്റത്തിന് വേണ്ടിയാണ് ഇവര്‍ സാഹസിക യാത്രക്ക് ഇറങ്ങിയതെന്നാണ് സംശയിക്കുന്നത്. 

കേരളത്തിലെ തുറമുഖത്ത് നിന്നും കാണാതായ 120 പേരുടെ പേരില്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ കേരളാ പോലീസ് ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്റര്‍പോള്‍ 100 പേര്‍ക്കെതിരെ ബിസിഎന്‍ ഇറക്കിയത്. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പ്രകാരം ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി ഒരു വ്യക്തിയെ കണ്ടെത്താനും, തിരിച്ചറിയാനും, വിവരങ്ങള്‍ നേടാനും സാധിക്കും. 

ക്രിമിനല്‍ കേസുകളിലെ പ്രതികളെയും, ആരോപണവിധേയരെയും മറ്റ് രാജ്യങ്ങള്‍ക്ക് തിരിച്ചറിയാന്‍ ഇത് വഴിയൊരുക്കും. ഇതിനിടെ കാണാതായ ഒരു വ്യക്തിയുടെ കുടുംബത്തിന് ഈ ഗ്രൂപ്പില്‍ ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി പറയുന്നുണ്ട്. അള്‍ജീരിയയില്‍ നിന്നാണ് ഈ വ്യക്തി വിളിച്ചത്. ഇവിടെ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോകാനാണ് സാധ്യത.

എന്നാല്‍ അള്‍ജീരിയ, ഓസ്‌ട്രേലിയ സര്‍ക്കാരുകള്‍ ഈ സംഘവുമായി ഏതെങ്കിലും ബോട്ട് എത്തിയതായി കണ്ടെത്തിയിട്ടില്ല. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ വെച്ച് ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.