CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 49 Minutes 50 Seconds Ago
Breaking Now

ദുബായില്‍ വെച്ച് മരിച്ച മകന്റെ സമ്പാദ്യം 8 വര്‍ഷത്തിന് ശേഷം അമ്മയ്ക്ക്; രണ്ട് ആണ്‍മക്കളും മരിച്ച റിട്ടയര്‍ ചെയ്ത നഴ്‌സിന് ഒടുവില്‍ ആശ്വാസം

മകന്റെ സമ്പാദ്യത്തെക്കുറിച്ച് അറിയാമെങ്കിലും ഇതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് മേരിക്കുട്ടിക്ക് അറിവുണ്ടായില്ല.

യുഎഇയില്‍ വെച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച മകന്റെ സ്വത്ത് 78 വയസ്സുള്ള അമ്മയ്ക്ക് നല്‍കി. ദുബായില്‍ ജോലി ചെയ്യവെയാണ് 35കാരനായ ഷിനോ മരണമടഞ്ഞത്. മരണശേഷം തന്റെ സ്വത്ത് അമ്മയ്ക്കും, മൂത്ത സഹോദരനും നല്‍കാനാണ് ഷിനോ വില്‍പത്രം എഴുതിയിരുന്നത്. ഇതനുസരിച്ചാണ് റിട്ടയേര്‍ഡ് നഴ്‌സായ മേരിക്കുട്ടി തോമസിന് സ്വത്ത് ലഭിച്ചത്. 

ഷിനോയുടെ മരണശേഷം ഈ സ്വത്ത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചിരുന്ന മൂത്ത സഹോദരന്‍ ഒരു വര്‍ഷത്തിന് ശേഷം മരണപ്പെട്ടിരുന്നു. ഇതോടെ രണ്ട് മക്കളുടെ മരണത്തില്‍ ദുഃഖിതയായ അമ്മയ്ക്ക് വിദേശത്തെ പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ക്കാന്‍ കഴിഞ്ഞതുമില്ല. അടുത്തിടെയാണ് ദുബായില്‍ വില്‍പത്ര സ്ഥാപനം ഇതേക്കുറിച്ച് അമ്മയെ ഓര്‍മ്മിപ്പിച്ചത്. 

75 ലക്ഷം രൂപയ്ക്ക് അടുത്തുള്ള സ്വത്താണ് ഷിനോ കുടുംബത്തിനായി ബാക്കിവെച്ചത്. അമ്മയ്ക്ക് 33 ലക്ഷം രൂപയോളം ലഭിക്കും. വന്‍തുക എന്നതല്ല തന്റെ സന്തോഷമെന്ന് ഈ അമ്മ പറയുന്നു. മറിച്ച് തന്റെ മകന്റെ കഠിനാധ്വാനമാണ് ഈ സ്വത്ത്. മകന്റെ സമ്പാദ്യത്തെക്കുറിച്ച് അറിയാമെങ്കിലും ഇതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് മേരിക്കുട്ടിക്ക് അറിവുണ്ടായില്ല. 

ഷിനോയുടെ മരണശേഷം മൂത്ത മകന്‍ ഇതിനായി ശ്രമിക്കുന്നതിന് ഇടെ മരണപ്പെടുകയായിരുന്നു. ഷിനോയുടെ സമ്പാദ്യം, ഇന്‍ഷുറന്‍സ് തുക, ഗ്രാറ്റുവിറ്റി എന്നിവയാണ് അക്കൗണ്ടില്‍ അനാഥമായി കിടന്നിരുന്നത്. ജ്യേഷ്ഠന്റെ പേരിലുള്ള തുക അദ്ദേഹം മരിച്ചതിനാല്‍ ഭാര്യക്കും മക്കള്‍ക്കും നല്‍കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.