പ്രെസ്റ്റണ്: ഗ്രേറ്റ് ബ്രിട്ടണ് രൂപതാകുടുംബമൊന്നാകെ തിരുവചനം ധ്യാനിക്കുവാനും പഠിക്കുവാനുമായി ഒരുക്കുന്ന 'രൂപതാ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്റെ' ഈ വര്‍ഷത്തെ ശുശ്രുഷകള്‍ക്കു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റെവ. ഫാ. ജോര്‍ജ്ജ് പനക്കല്‍ വി. സി. എന്നിവര്‍ നേതൃത്വം നല്‍കും. രൂപതയുടെ എട്ടു റീജിയനുകളിലായി ഒക്ടോബര്‍ 22 മുതല്‍ 30 വരെയാണ് ഈ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ നടക്കുന്നത്.
'തിരുസഭയുടെ അപ്പസ്തോലിക പാരമ്പര്യത്തില്‍നിന്നു മാറ്റിനിര്‍ത്താനാവാത്തതും ഈ പാരമ്പര്യത്തിലൂടെതന്നെ പ്രഘോഷിക്കപ്പെടേണ്ടതുമായ തിരുവചനം, ദൈവത്തിന്റെ തന്നെ വാക്കുകളായി പ്രസംഗിക്കുകയും കേള്‍ക്കുകയും വായിക്കുകയും സ്വീകരിക്കുകയും ജീവിതത്തില്‍ അനുഭവമാക്കുകയും ചെയ്യണ'മെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത എല്ലാ വര്‍ഷവും ബൈബിള്‍ കണ്വെന്ഷന് സംഘടിപ്പിക്കുന്നത്. 'ദൈവഹിതത്തെക്കുറിച്ചു ശരിയായ അറിവില്ലെങ്കില്‍, വേണ്ടതുപോലെ ക്രിസ്തുവിനെ സഭയില്‍ ബഹുമാനിക്കാനും ആരാധിക്കാനും കഴിയില്ലെന്നും സത്യത്തോടും ദൈവവചനത്തോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരിക്കണ'മെന്നും വി. പൗലോസ് ശ്ലീഹായും ഓര്‍മ്മിപ്പിക്കുന്നു.
കരിസ്മാറ്റിക് നവീകരണപ്രസ്ഥാനങ്ങള്‍ക്ക് കേരളസഭയില്‍ തുടക്കമിടുന്നതില്‍ ദൈവകരങ്ങളില്‍ ശക്തമായ ഉപകരണമായ റെവ. ഫാ. ജോര്‍ജ്ജ് പനക്കല്‍ വി. സി. യാണ് ഇത്തവണ വചനപ്രഘോഷണവേദികളില്‍ പ്രധാന പ്രസംഗകനായി ദൈവസന്ദേശമറിയിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എട്ടു റീജിയനുകളിലും ദിവ്യബലിയര്‍പ്പിക്കുകയും വചനസന്ദേശം നല്‍കുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ ഇടവക, മിഷന്, പ്രോപോസ്ഡ് മിഷന് സ്ഥലങ്ങളില്‍ നിന്നും സാധിക്കുന്നത്ര ആളുകള്‍ക്ക് അതാത് റീജിയനുകളിലെ കണ്‍വെഷനില്‍ പങ്കെടുക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ വൈദികര്‍ക്കും കൈക്കാരന്മാര്ക്കും കമ്മറ്റി അംഗങ്ങള്‍ക്കും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ റീജിണനിലും നടക്കുന്ന ഏകദിന കണ്‍വെന്‍ഷന്റെ വിശദ വിവിരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
Schedule of the 3rd Bible Convention of the SyroMalabar Eparchy of Great Britain
Date: Tuesday, 22nd October 2019; Region: Cambridge; Venue: St. John the Baptist Cathedral, Unthank Road, Norwich, NR2 2PA; Contact: Rev. Fr. Thomas Parakandathil (Mob: 07512402607).
Date: Thursday, 24th October 2019; Region: London; Venue: Our Lady of La Salette Catholic Church, 1 Rainham Road, Rainham, Essex, RM13 8SP; Contact: Rev. Fr. Jose Anthiamkulam MCBS (Mob: 07472801507).
Date: Friday, 25th October 2019; Region: Manchester; Venue: St. Anthony's Church Wythenshawe, M22 0WR; Contact: Rev. Fr. Jose Anchanickal (Mob: 07534967966).
Date: Saturday, 26th October 2019; Region: Preston; Venue: St. Alphonsa of the Immaculate Conception Cathedral, Preston, St. Ignatius Square, Preston, Lancashire, PR1 1TT; Contact: Rev. Fr. Babu Puthenpurackal (Mob: 07703422395).
Date: Sunday, 27th October 2019; Region: Glasgow; Venue: St. Cuthbert's Church, 98 High Blatnyre Road, Hamilton, ML3 9HW; Contact: Rev. Fr. Joseph Vembadamthara VC (Mob: 07865997974).
Date: Monday, 28th October 2019; Region: Covetnry; Venue: The New Bingley Hall, 11 Hockley Circus, Hockley, Birmingham, B18 5BE; Contact: Rev. Fr. Terin Mullakara (Mob: 07985695056).
Date: Tuesday, 29th October 2019; Region: BristolCardiff; Venue: Clifton Cathedral, Clifton Park, BS8 3BX; Contact: Rev. Fr. Paul Vettikattu CST (Mob: 07450243223).
Date: Wednesday, 30th October 2019; Region: Southampton: Venue: St. John's Cathedral, Bishop Crispian Way, Portsmouth, Hampshire, PO1 3HG; Contact: Rev. Fr. Tomy Chirackalmanavalan (Mob: 07480730503).
ഫാ. ബിജു കുന്നയ്ക്കാട്ട് PRO