CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 16 Seconds Ago
Breaking Now

ബോയിംഗ് കൂട്ടക്കുഴപ്പത്തില്‍; പ്രശ്‌നബാധിതമായ 737 മാക്‌സ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല; കാര്‍ പാര്‍ക്കില്‍ വിമാനങ്ങള്‍ ഒതുക്കിയിട്ട് ബോയിംഗ്

വിമാനങ്ങളുടെ എണ്ണമേറിയതോടെ കാര്‍ പാര്‍ക്കിംഗ് ഏരിയ പോലും 737 മാക്‌സ് പാര്‍ക്ക് ചെയ്യാനായി ഉപയോഗിക്കേണ്ട ഗതികേടിലാണ് കമ്പനി.

ബോയിംഗ് എന്നുകേട്ടാല്‍ വമ്പന്‍ വിമാന കമ്പനിയെക്കുറിച്ച് ചിന്തിക്കുന്ന ഒരു കാലം മുന്‍പുണ്ടായിരുന്നു. പക്ഷെ അടുത്തയിടെയായി അമേരിക്കന്‍ കമ്പനിയുടെ സമയം അത്ര ശുഭകരമല്ല. ഇവരുടെ വിമാനങ്ങള്‍ അടുത്തടുത്തായി അപകടങ്ങളില്‍ പെട്ട് തകര്‍ന്ന് മനുഷ്യജീവനുകള്‍ പൊലിഞ്ഞതാണ് പ്രശ്‌നമായത്. ഇതുമൂലം ലോകമെമ്പാടുമുള്ള ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തതാണ് കമ്പനിക്ക് തലവേദന സൃഷ്ടിക്കുന്നത്. 

വിമാനങ്ങളുടെ എണ്ണമേറിയതോടെ കാര്‍ പാര്‍ക്കിംഗ് ഏരിയ പോലും 737 മാക്‌സ് പാര്‍ക്ക് ചെയ്യാനായി ഉപയോഗിക്കേണ്ട ഗതികേടിലാണ് കമ്പനി. രണ്ട് വമ്പന്‍ അപകടങ്ങളാണ് 737 മാക്‌സ് യാത്രാവിമാനങ്ങളെ പൊതുവിലായി താഴെയിറക്കാന്‍ ഇടയാക്കിയത്. 346 പേര്‍ കൊല്ലപ്പെട്ട അപകടത്തിലേക്ക് നയിച്ചത് കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ പിഴവാണെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ ലഭിക്കുന്ന വിമാനങ്ങള്‍ കൂപ്പുകുത്തുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. 

എന്തായാലും ഇതോടെ വാഷിംഗ്ടണിലെ റെന്റണിലുള്ള കമ്പനിയുടെ ഫാക്ടറിയിലെ കാര്‍ പാര്‍ക്കിംഗില്‍ വരെ വിമാനങ്ങള്‍ ഇടംപിടിച്ചിരിക്കുകയാണ്. വ്യോമയാന ചരിത്രത്തിലെ ചരിത്ര നിമിഷമെന്നാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ട ട്വിറ്റര്‍ അക്കൗണ്ട് നല്‍കിയ തലക്കെട്ട്. വിമാനത്താവളത്തില്‍ സ്ഥലമില്ലാതെ വന്നതോടെയാണ് ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ജീവനക്കാരുടെ കാര്‍ പാര്‍ക്കില്‍ ഒതുക്കിയിടേണ്ടി വന്നത്. 

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബോയിംഗ് നേരിടുന്ന പ്രതിസന്ധിയുടെ വ്യാപ്തിയാണ് വ്യക്തമാകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിമാന കമ്പനികളുടെ വിമാനങ്ങള്‍ ഒതുക്കിയിട്ട കൂട്ടത്തിലുണ്ട്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.