CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 22 Seconds Ago
Breaking Now

മാധ്യമങ്ങളിലൂടെ പരസ്യ വിമര്‍ശനം നടത്തുന്നതിന് വിലക്കു വരുന്നു ; അമ്മയുടെ പുതിയ നിയമങ്ങള്‍ രാജിവച്ച നടിമാരുടെ തിരിച്ചുവരവിന് വിലങ്ങുതടിയാകും

രാജിവെച്ച നടിമാര്‍ക്ക് താരസംഘടനയായ അമ്മയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ല. സംഘടനയില്‍ നിന്ന് രാജിവെച്ചവര്‍ അപേക്ഷ നല്‍കിയാല്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് സംഘടനയുടെ പുതിയ കരട് ഭേദഗതി നിര്‍ദേശം. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമുള്ള അംഗങ്ങളുടെ പരസ്യപ്രതികരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് കരട് ഭേദഗതിയിലെ മറ്റ് നിര്‍ദേശങ്ങള്‍.

നിലപാട് കടുപ്പിക്കുന്നതാണ് അമ്മ ജനറല്‍ ബോഡിയില്‍ അടുത്ത ഞായറാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ഭരണഘടന ഭേദഗതിയിലെ നിര്‍ദേശങ്ങളെന്നാണ് സൂചന. സംഘടനയില്‍ നിന്ന് രാജിവെച്ചവര്‍ അപേക്ഷ നല്‍കിയാല്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് സംഘടനയുടെ പുതിയ കരട് ഭേദഗതി നിര്‍ദേശം. ജനറല്‍ ബോഡി ചര്‍ച്ച ചെയ്തശേഷം ഭരണഘടന ഭേദഗതിക്ക് അന്തിമരൂപം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിശദമാക്കി.

ഇതുകൂടാതെ സംഘടനയുടെ നയങ്ങളെ വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രതികരണങ്ങളും ഏതെങ്കിലും മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതിനും ഭരണഘടനാ ഭേദഗതിയില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘടനയെയോ കമ്മിറ്റിയെയോ എതെങ്കിലും അംഗത്തേയും മാധ്യമങ്ങളിലൂടെ പരസ്യമായി വിമര്‍ശിച്ചാല്‍ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും കരട് ഭേദഗതിയില്‍ പറയുന്നു. അതേസമയം  ഈമാസം 29 ന് നടത്താനിരുന്ന മാക്ട ഭാരവാഹി തെരഞ്ഞെടുപ്പ് എറണാകുളം മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി തടഞ്ഞു. മാക്ട അംഗങ്ങള്‍ക്കുള്ള തപാല്‍വോട്ട് നിഷേധിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

 




കൂടുതല്‍വാര്‍ത്തകള്‍.