CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 58 Seconds Ago
Breaking Now

താങ്കള്‍ ആണ് എന്റെ സൂപ്പര്‍ ഹീറോ ; താങ്കള്‍ ഏറെ പ്രചോദനമാണ് ; മൃണാള്‍ താക്കൂര്‍

ഹൃത്വിക് റോഷന്‍ നായകനായ സൂപ്പര്‍ 30 പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഗണിതശാസ്ത്രജ്ഞനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷന്‍ അഭിനയിച്ചിരിക്കുന്നത്. ഹൃത്വിക് റോഷനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക മൃണാള്‍ താക്കൂര്‍.

താങ്കളാണ് എന്റെ സൂപ്പര്‍ ഹീറോ. താങ്കള്‍ എനിക്ക് ഒരുപാട് പ്രചോദനമാണ്. സ്‌ക്രീനില്‍ താങ്കള്‍ കാണിച്ച മാജിക് അനുഭവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അത്രയ്!ക്കും മികച്ച പ്രകടനമാണ്. താങ്കളുടെ ഒരു വലിയ ആരാധികയാണ് ഞാന്‍ മൃണാള്‍ താക്കൂര്‍ സാമൂഹ്യമാധ്യമത്തില്‍ പറയുന്നു.

സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. അക്കഥയാണ് ചിത്രം പറയുന്നത്. ചിത്രം മികച്ച അഭിപ്രായം നേടുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.